കുടുംബവിളക്ക് താരം നൂബിന്‍ ജോണി വിവാഹിതനായി

ഏഷ്യാനെറ്റില്‍ ഇപ്പോള്‍ വിജയകരമായി സംപ്രേക്ഷണം ചെയ്‌ത്‌ മുന്നോട്ട് പോയികൊണ്ടിരിക്കുന്ന കുടുംബവിളക്ക്.

മീര വാസുദേവന്‍ അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രവുമായി ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളാണ് സീരിയലിന്റെ കഥ. സുമിത്രയുടെ രണ്ടാമത്തെ മകനായ പ്രതീഷ് മേനോനെ പ്രേക്ഷകര്‍ അത്ര പെട്ടന്ന് മറക്കാന്‍ ഇടയില്ല.

നൂബിന്‍ ജോണി എന്ന താരമാണ് പ്രതീഷ് മേനോനായി സീരിയലില്‍ അഭിനയിക്കുന്നത്. മൂന്നുമണി, തട്ടീം മുട്ടീം തുടങ്ങിയ സീരിയലുകളിലൂടെയാണ് നൂബിന്‍ മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. കുടുംബ വിളക്കില്‍ വന്ന ശേഷമാണ് നൂബിന്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതനാകുന്നത്. അതിന് ശേഷം ഒരുപാട് ആരാധകരെയും നൂബിന് ലഭിച്ചു. നൂബിന് ഒരു പ്രണയമുണ്ടെന്ന് താരം പറഞ്ഞിട്ടുണ്ടായിരുന്നു. ആരാണെന്ന് താരം ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല.

ഈ കഴിഞ്ഞ ദിവസം നൂബിന്റെ വിവാഹ നിശ്ചയത്തിന് മുന്നോടിയായി നൂബിന്‍ തന്റെ കാമുകിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. ഒരു മ്യൂസിക് വീഡിയോയിലൂടെയാണ് നൂബിന്‍ ഈ കാര്യം അറിയിച്ചത്. ഡോക്ടര്‍ ബിന്നി സെബാസ്റ്റ്യനാണ് താരത്തിന്റെ കാമുകി. ഇപ്പോഴിതാ നൂബിന്റെയും കാമുകിയായ ബിന്നിയുടെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലാണ് നൂബിനും ബിന്നിയും വിവാഹിതരാകുന്നത്. നൂബിന്‍ തന്നെയാണ് ഈ സന്തോഷ വിശേഷം ആരാധകര്‍ക്ക് ഒപ്പം പങ്കുവച്ചത്.

Leave a Reply

Your email address will not be published.