പേരില്‍ മാറ്റം വരുത്തി സുരേഷ് ഗോപി, പുതിയ മാറ്റം ഇങ്ങനെ

സ്വന്തം പേരിൽ പുതിയ മാറ്റങ്ങളുമായി നടൻ സുരേഷ് ഗോപി. നടന്റെ പേര് ഇംഗ്ലീഷിൽ ‘Suresh Gopi’ എന്നത് ‘Suressh Gopi’ എന്നാക്കി നടൻ മാറ്റി. എസ് എന്നൊരു അക്ഷരമാണ് അധികമായി ചേർത്തിരിക്കുന്നത്. താരത്തിന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിൽ എല്ലാം ഇത്തരത്തിൽ പേര് മാറ്റിയിട്ടുണ്ട്.

ന്യൂമറിക്കൽ പ്രകാരം നേരത്തെയും പല താരങ്ങൾ പേരിൽ മാറ്റം വരുത്തിയിട്ടുണ്ട്. അടുത്തിടെ ദിലീപ്, ലെന തുടങ്ങിയ താരങ്ങൾ തങ്ങളുടെ പേരിൽ ചില മാറ്റം വരുത്തിയിരുന്നു.

‘Dileep’ എന്നതിൽ നിന്ന് ‘Diliep’ എന്നാക്കി നടൻ മാറ്റി. ‘Lena’ എന്നതിൽ നിന്നും ‘Lenaa’ എന്നാക്കി.നടി റോമ ‘Roma’ എന്ന പേര് ‘Romah’ എന്നാക്കിയും മാറ്റിയിരുന്നു.

സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ച ‘പാപ്പന്‍’ ആയിരുന്നു നടൻ്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ബോക്സ് ഓഫീസിൽ 50 കോടി ക്ലബ്ബിൽ ചിത്രം ഇടം നേടി. ഇതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ സജീവമായ സുരേഷ് ഗോപിയുടെ വമ്പന്‍ ഹിറ്റായി മാറി ചിത്രം.

Leave a Reply

Your email address will not be published.