അത്രക്കിഷ്ടമാണ് അവരെ, ‘ഞാനൊരു ആണായിരുന്നെങ്കിൽ പ്രെപ്പോസ് ചെയ്തേനെ നമിത പ്രമോദ്

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ സീരിയലിൽ അഭിനയിക്കുകയും അതിന് ശേഷം സിനിമയിൽ ബാലതാരമായി അഭിനയിക്കാൻ അവസരം ലഭിക്കുകയും വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി തിളങ്ങാൻ അവസരം ലഭിക്കുകയും ചെയ്ത ഒരാളാണ് നടി നമിത പ്രമോദ്.

ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നമിത പ്രമോദ്. തിരിച്ച് വരവിന്റെ ഭാ​ഗമായി നടത്തിയ അഭിമുഖത്തിനിടെ നമിത പറ‍ഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഒരു ഓൺലെെൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് തനിക്ക് ക്രഷ് തോന്നിയ താരത്തെ കുറിച്ച് നമിത പറഞ്ഞത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി അനുഷ്ക ഷെട്ടിയാണ്. അവരോടാണ് തനിക്ക് ക്രഷ് തോന്നിയിട്ടുള്ളതെന്നും നമിത പറ‍ഞ്ഞു.

താനൊരു ആണായിരുന്നെങ്കിൽ അനുഷ്കയെ പ്രെപ്പോസ് ചെയ്തേനെ എന്നും അഭിമുഖത്തിനിടെ നമിത പറയുന്നുണ്ട്. അനുഷ്കയുടെ സംസാര രീതിയും ചിരിയുമെല്ലാം താനിക്ക് പണ്ട് മുതലെ ഇഷ്ടമാണ്. ഇന്നും ആ ഇഷ്ടത്തിന് കുറവ് വന്നിട്ടില്ലെന്നും നമിത പറഞ്ഞു. ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി നാദിർഷ സംവിധാനം ചെയ്ത ‘ഈശോ’ ആണ് നമിതയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. മറ്റു ചില ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. 2020 ൽ പുറത്തിറങ്ങിയ ‘അൽ മല്ലു’ ആയിരുന്നു ഒടുവിൽ തിയേറ്റിൽ എത്തിയ നമിത ചിത്രം.

Leave a Reply

Your email address will not be published.