മകൾ ആദ്വിക എന്ന് അറിയപ്പെടും, കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടത്തി അഞ്ജലി നായരും ഭർത്താവും

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഞ്ജലി നായർ. വ്യക്തി ജീവിത്തിലും ഏറ്റവും സന്തോഷകരമായ ഒരു കാലത്തിലൂടെയാണ് അഞ്ജലി കടന്നു പോകുന്നത്. കഴിഞ്ഞ ദിവസമാണ് അഞ്ജലിക്ക് പെൺകുട്ടി ജനിച്ചത്. ഇപ്പോഴിതാ മകളുടെ പേരിടൽ ചടങ്ങ് ഇരുവരും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് ആഘോഷമാക്കിയിരിക്കുകയാണ്. കുഞ്ഞിന് ആദ്വിക എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ അഞ്ജലിക്കും അജിത്തിനുമൊപ്പം ആവണിയുമുണ്ട്. സാരിയിൽ അതി മനോഹരിയായിട്ടാണ് അഞ്ജലി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ള മുണ്ടും ഷർട്ടുമാണ് അജിത്തിന്റെ വേഷം.

കഴിഞ്ഞ നവംബർ 21ന് സിനിമയിലെ സഹസംവിധായകനും പരസ്യ ചിത്ര സംവിധായകനുമായ അജിത് രാജുവും അഞ്ജലിയും തമ്മിൽ വിവാഹിതർ ആയിരുന്നു. ഇരുവരുടെയും കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അജിത്തിനൊപ്പം അഞ്ജലിയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യ ബന്ധത്തിൽ ഒരു മകളുണ്ട്. ആവണി എന്നാണ് മകളുടെ പേര്.

തന്റെ ചുരുങ്ങിയ കാലത്തെ കരിയറിനിടെ ശ്രദ്ധേയമായ ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ നടിക്കായിട്ടുണ്ട്. പുലിമുരുകൻ, കമ്മട്ടിപ്പാടം, ദൃശ്യം 2, ആറാട്ട് തുടങ്ങിയ ചിത്രങ്ങളിൽ അഞ്ജലിയുടെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു.

‘ജീവിതം അത്ഭുതങ്ങൾ നിറഞ്ഞതാണ്, ഞങ്ങളുടെ കുടുംബത്തിലേക്കെത്തിയ ഈ പുതിയ അംഗത്തെപ്പോലെ, പെൺകുഞ്ഞാണ്, ഏവരുടേയും അനുഗ്രഹം ഞങ്ങൾക്ക് വേണം’, എന്നായിരുന്നു മകളുടെ ജനനം അറിയിച്ചുകൊണ്ട് അഞ്ജലി ഇൻസ്റ്റയിൽ കുറിച്ചിരുന്നത്. നിരവധി താരങ്ങളും ആരാധകരും ആശംസകളുമായി എത്തിയിരുന്നു.

Leave a Reply

Your email address will not be published.