ഒന്നും എഴുതാൻ കഴിയുന്നില്ല; ചിലപ്പോഴൊക്കെ വാക്കുകൾ കിട്ടാതെ നമ്മൾ തോറ്റുപോകാറുണ്ട്; അശ്വതി ശ്രീകാന്ത്

മിനിസ്ക്രീനിലൂടെ മലയാളികളുടെ ഇടയിലേക്ക് എത്തിയ നായികയാണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും അശ്വതി ശ്രീകാന്ത് ശ്രദ്ധ നേടിയിട്ടുണ്ട്. റേഡിയോ ജോക്കിയിൽ നിന്നും അവതാരകയായി രംഗപ്രവേശം ചെയ്തതോടെയാണ് അശ്വതി പ്രേക്ഷകർക്ക് മുന്നിൽ സുപരിചിതയായത്.

പിന്നീടിങ്ങോട്ട് ശക്തമായ നിലപാടുകളിലൂടെയും അശ്വതി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നു. കഴിഞ്ഞ വർഷമാണ് അശ്വതിയുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെ തന്നെയാണ് അശ്വതി ഇക്കാര്യം അരാധകരുമായി പങ്കുവച്ചത്.

സോഷ്യൽ മീഡിയയിലൂടെ അശ്വതി ആരാധകരുമായി സംവദിക്കാറുമുണ്ട്. തിരക്കുകൾക്കിടയിലും ആരാധകരുമായി സംസാരിക്കാനും തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാനും സമയം കണ്ടെത്തുകയും ചെയ്യുന്ന നായികയാണ് അശ്വതി. അശ്വതിയുടെ യൂട്യൂബ് ചാനൽ വഴി പ്രേക്ഷകർക്ക് ഉപയോഗപ്രദമായ വീഡിയോകളാണ് താരം എല്ലായിപ്പോഴും നൽകുന്നത്. ചാനലിൽ പങ്കുവെച്ച കണ്ടന്റുകൾക്കെല്ലാം നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

അശ്വതിയുടെ കുഞ്ഞു കൺമണിക്ക് ഇന്ന് ഒരു വയസ്സ് ആയിരിക്കുകയാണ്. കമലയുടെ ജന്മദിനത്തോടനുബന്ധിച്ച് അശ്വതി ഇട്ടിരിക്കുന്ന പോസ്റ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

“കൺമണിക്ക് ഇന്ന് ഒന്ന് തികയുന്നു… ഒന്നും എഴുതാൻ കഴിയുന്നില്ല, ഇമോഷണലാവുകയാണ് മമ്മ. ചിലപ്പോഴൊക്കെ വാക്കുകൾ കിട്ടാതെ നമ്മൾ തോറ്റുപോകാറുണ്ട്. ഞങ്ങളുടെ ലൈഫ് ലൈനിന് ജന്മദിനാശംസകൾ എന്നാണ് അശ്വതി കുറിച്ചിരിക്കുന്നത്. കമലയുടെ ആദ്യത്തെ ചിത്രങ്ങൾ മുതൽ ഇതുവരെയുള്ള ചിത്രങ്ങൾ ചേർത്ത് വെച്ച് വീഡിയോ ആയിട്ടാണ് ഇൻസ്റ്റഗ്രാമിൽ അശ്വതി പങ്കുവെച്ചത്.

Leave a Reply

Your email address will not be published.