Category Archives: Latest News

ജയസൂര്യയുടെ ഈശോ ഒക്ടോബർ അഞ്ചിന് ഒടിടിയിലൂടെ റിലീസ് ചെയ്യും

മേരി ആവാസ് സുനോ, ജോൺ ലൂഥർ സിനിമകൾക്ക് ശേഷം ജയസൂര്യ വീണ്ടും ഒ.ടി.ടി. റിലീസിലേക്ക്. കോവിഡ് കാലത്ത് ആദ്യമായി ഡിജിറ്റൽ സ്‌പെയ്‌സിൽ എത്തിയ മലയാള താര ചിത്രം ജയസൂര്യ നായകനായ ‘സൂഫിയും സുജാതയും’ ആയിരുന്നു.
ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ ഒക്ടോബർ അഞ്ചിന് സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. മുമ്ബ് ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു.

സിനിമയ്ക്കിട്ട ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച്‌ ഈശോ എന്നത് വളരെ പ്രാധാന്യമർഹിക്കുന്നതാണ് എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ക്രൈസ്തവരെ സംബന്ധിച്ച്‌ ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരിൽ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.

പേരിനെതിരെ മാത്രമാണ് പ്രതിഷേധം ഉള്ളതെന്ന് കത്തോലിക്ക കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന ആവശ്യം 2021 ഓഗസ്റ്റിൽ ഹൈക്കോടതി തള്ളിയിരുന്നു. ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടന സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് വിധിയിൽ കോടതി വ്യക്തമാക്കി.

“കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീൻ എന്റർടെയ്നർ ചിത്രമാണിത്” എന്ന് സംവിധായകൻ നാദിർഷ പറഞ്ഞു. ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് സോണി ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് എന്ന് അണിയറപ്രവർത്തകർ പറയുന്നു.

ജയസൂര്യ, ജാഫർ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’യുടെ ഛായാഗ്രഹണം റോബി വർഗീസ്സ് രാജ് നിർവ്വഹിക്കുന്നു. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായൺ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
സുനീഷ് വരനാട് കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതുന്നു. സുജേഷ് ഹരിയുടെ വരികൾക്ക് നാദിർഷ സംഗീതം പകരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്- ബാദുഷ, നാദിർഷ, പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ, എഡിറ്റർ- ഷമീർ മുഹമ്മദ്, പശ്ചാത്തല സംഗീതം- ജേക്സ് ബിജോയ്, കല- സുജിത് രാഘവ്, മേക്കപ്പ്- പി.വി. ശങ്കർ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, സ്റ്റിൽസ്- ബിജിത്ത് ധർമ്മടം, പരസ്യകല- ആനന്ദ്,

വെഫെറർ ഫിലിംസും സീ സ്റ്റുഡിയോസും കൈകോർക്കുന്ന ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

മലയാളത്തിന്റെ സ്വന്തം പാൻ ഇന്ത്യൻ സ്റ്റാർ ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റെർറ്റൈനെർ ചിത്രം ” കിംഗ് ഓഫ് കൊത്ത” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ദുൽഖറിന്റെ ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് ദുൽഖർ കെ ഓ കെയിലെ ഫസ്റ്റ് ലുക്കിൽ എത്തുന്നത്. തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉറപ്പു തരുന്നു.ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസം സീ സ്റ്റുഡിയോയും ചേർന്നാണ്.

പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്‌നാട്ടിലെ കാരൈക്കുടിയിൽ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. ദുൽഖറിനൊപ്പം വലിയ താര നിരയാണ് ചിത്രത്തിലുള്ളത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. നാഷണൽ ലെവലിൽ ഗംഭീര വിജയ ചിത്രങ്ങളുടെ ഭാഗമായ സീ സ്റ്റുഡിയോസിന് നിർമ്മാണ പങ്കാളികളായി വേഫേറെർ ഫിലിംസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിൽ മലയാളത്തിൽ നല്ല സിനിമകൾ എത്തിക്കുന്നതിന് കാരണമാകുമെന്നും, പാൻ ഇന്ത്യൻ താരമായ ദുൽഖർ സൽമാനോടൊപ്പവും അഭിലാഷ് ജോഷിയോടും ടീമിനുമൊപ്പം ആദ്യ മലയാള ചിത്രത്തിൽ പങ്കാളിയാകുന്നതിലുള്ള സന്തോഷവും സീ സ്റ്റുഡിയോസ് സൗത്ത് മൂവീസ് ഹെഡ് അക്ഷയ് കെജ്‌രിവാൾ അറിയിച്ചു.

രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ബിഗ് ബഡ്ജറ്റിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം നിമീഷ് രവി, സ്ക്രിപ്റ്റ് അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ ശ്യാം ശശിധരൻ, മേക്കപ്പ് റോണെക്സ് സേവിയർ,വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, സ്റ്റിൽ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. കിംഗ് ഓഫ് കൊത്തയിൽ സംഗീതം ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ നിർവഹിക്കുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാറാം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി കിംഗ് ഓഫ് കൊത്ത സിനിമാ പ്രേമികൾക്ക് സമ്മാനിക്കുമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ഉറപ്പുനൽകുന്നു.പി ആർ ഓ പ്രതീഷ് ശേഖർ.

“പിങ്ക് “സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തു.

പ്രശസ്ത സിനിമാതാരങ്ങൾക്കൊപ്പം 25 ട്രാൻസ്ജെൻഡർ സുന്ദരികൾ ചേർന്നാണ് പിങ്ക് സിനിമയുടെ പോസ്റ്റർ ലോഞ്ച് ചെയ്തത്. മഞ്ജു വാര്യർ, ആശ ശരത്,ഗുരു സോമസുന്ദരം, മുകേഷ്, സലിംകുമാർ,ഷൈൻ ടോം ചാക്കോ, രഞ്ജു രഞ്ജിമാർ അൽത്താഫ്, സിത്താര തുടങ്ങി നിരവധിപേർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയും പോസ്റ്റർ ഷെയർ ചെയ്തു. നവാഗതനായ വിനു വിജയ് യാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ബ്ലാക്ക് ടിക്കറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിബിൻ നവാസ് ശരത് ചന്ദ്രൻ, അയൂബ് ഖാൻ എന്നിവർ ചേർന്നാണ് പിങ്ക് നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സ്വരൂപ് ചാക്കോള, ബ്ലാക്ക് ആക്ട്രിസ്.

ട്രാൻസ്‌ജെൻഡർ ആയ ദയ വിസ്മയയുടെ മൂന്ന് പ്രണയങ്ങൾ ആണ് “പിങ്ക്” സിനിമയുടെ ഇതിവൃത്തം..മിസ്സ്‌ ട്രാൻസ് ഗ്ലോബൽ ആയ ശ്രുതി സിത്താര ആണ് ദയ യുടെ വേഷം ചെയ്യുന്നത്, നിലവിൽ ആയുഷ്മാൻ ഖുറാനയുടെ ഹിന്ദി സിനിമയുടെ തെലുഗ് റീമേക്കിൽ നായികയായി അഭിനയിക്കുകയാണ്.

ശ്രുതിയെ കൂടാതെ, ആക്റ്റീവിസ്റ്റായ ദയ ഗായത്രി, ജിഷ രെജിത്ത്, അരുൺ ജയ് രാജു എന്നിവർ ആണ് മുഖ്യ കഥാപാത്രങ്ങൾ ചെയ്യുന്നത്.
പിങ്കിന്റെ ഛായാഗ്രഹണം അഭിനന്ദ് സത്യൻ. എഡിറ്റിംഗ് അയുബ് ഖാൻ,ആർട്ട് സഹസ് ബാല, കോസ്റ്റ്യൂം ബബിഷാ കെ രാജേന്ദ്രൻ, മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ,
ജീവ ബെന്നി. ചീഫ് അസോസിയേറ്റ് നൗഫസ് നൗഷാദ്, അസോസിയേറ്റ് ജിഷാദ്. അസിസ്റ്റന്റ് ഡയറക്ടർസ് അനുരാജ് വിജയൻ,അഭിജിത് ഭട്ടാചാര്യ. പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, പ്രൊഡക്ഷൻ മാനേജർ നിജിൻ നവാസ്. പി ആർ ഓ മഞ്ജു ഗോപിനാഥ്.

നിർമ്മാണം മാത്രമല്ല; ബാദുഷ ഇനി അഭിനേതാവ്……

കഴിഞ്ഞ ദിവസം പോലീസ് വേഷവും കറുത്ത കൂളിംങ് ഗ്ലാസുമായി നിൽക്കുന്ന വ്യക്തിയെ കണ്ട് അമ്പരന്ന് നിൽക്കുകയണ് സിനിമ സെറ്റ്. മറ്റാരുമല്ല പ്രമുഖ നിർമ്മാതാവും പ്രൊജക്ട് ഡിസൈനറുമായ എൻ.എം ബാദുഷയാണ് സിനിമ സെറ്റിൽ പോലീസ് വേഷത്തിൽ എത്തിയത്.

പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ സുധൻ രാജ് ആദ്യമായ് സംവിധാനം ചെയ്യുന്ന ‘കമ്പം’ എന്ന ചിത്രത്തിലാണ് സി.ഐ മുഹമ്മദ് ഇക്ബാൽ എന്ന കഥാപാത്രമായി ബാദുഷ അഭിനയിക്കുന്നത്. സുധൻ തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നിരവധി കൗതുകങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് സംവിധായകനായ സുധൻ രാജ് പറഞ്ഞു. സംവിധായകരായ തുളസീദാസ്, സജിൻ ലാൽ, നിർമാതാവ് എൻ.എം ബാദുഷ, മൻരാജ്, ലക്ഷിമി ദേവൻ, പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർമാരായ എൽദോ സെൽവരാജ്, ശ്യാം തൃപ്പൂണിത്തുറ, ഹർഷൻ പട്ടാഴി തുടങ്ങിയവരും, നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. പൂർണ്ണമായും തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.വാർത്ത പ്രചരണം; പി.ശിവപ്രസാദ്

മകൾ ജനിച്ചു, ഉമ്മയും മകളും സുഖമായിരിക്കുന്നു, സന്തോഷ വാർത്തയുമായി ഒമർ ലുലു

വീണ്ടും ഉപ്പയായതിന്റെ സന്തോഷം പങ്കിട്ട് സംവിധായകൻ ഒമർ ലുലു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായാണ് മകൾ ജനിച്ച സന്തോഷം ആരാധകരെ അറിയിച്ചത്. ഭാര്യ റിൻഷിയെ മൂന്നാമത്തെ പ്രസവത്തിന് അഡ്മിറ്റ് ചെയ്തു, അങ്ങനെ വീണ്ടും ഞാൻ പപ്പയാവുന്നു, എല്ലാവരുടേയും പ്രാർത്ഥന വേണമെന്നായിരുന്നു ആദ്യത്തെ പോസ്റ്റ്.

നല്ല സമയം പെൺകുഞ്ഞ് സുഖപ്രസവം ഉമ്മയും മോളും സുഖമായി ഇരിക്കുന്നു എന്നാണ് ഒമർ മകൾ‌ ജനിച്ച സന്തോഷം സോഷ്യൽ മീഡിയയിൽ കുറിച്ചത്. താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ചെത്തിയത്.

അതേ സമയം ഒമർ ലുലുവിന്റെ യഥാർത്ഥ പേര് ഒമർ അബ്ദുൾ വഹാബ് എന്നാണ്. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. 2016ൽ പ്രദർശനത്തിനെത്തിയ ചിത്രം വാണിജ്യപകരമായി മികച്ച വിജയമാണ് നേടിയത്. ഒമർ ലുലുവിന്റെ 6-ാമത്തെ സിനിമയാണ് നല്ല സമയം. ഒടിടി പ്ലാറ്റ്‌ഫോമിനുവേണ്ടിയാണ് ചിത്രമൊരുങ്ങുന്നത്. സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ എത്തി.

തൃശ്ശൂർകാരനായ സ്വാമിയേട്ടൻ എന്ന സ്വാമിനാഥനാണ് ‘നല്ല സമയം’ എന്ന എന്റെ പുതിയ സിനിമയിലെ നായക കഥാപാത്രത്തിന്റെ പേര് ഞാൻ ലാലേട്ടനെ മനസ്സിൽ കണ്ടാണ്’നല്ല സമയം’ എഴുതിയത് പക്ഷേ ലാലേട്ടൻ എന്ന ഫാക്ടർ എത്താനുള്ള ദൂരം ആലോചിച്ച ശേഷം പിന്നെ ആര് എന്ന ചോദ്യമായി മനസ്സിൽ അതും തൃശ്ശൂരാണ് കഥ നടക്കുന്നത് തൃശ്ശൂർ ഭാഷയാണ് മെയിൻ. അങ്ങനെയാണ് ഞാൻ എന്റെ നാട്ടുകാരനായ തൃശ്ശൂർകാരനായ നമ്മുടെ ഇർഷാദ് ഇക്കയിലേക്ക് സ്വാമിയേട്ടൻ എന്ന നായക കഥാപാത്രമായി പോകുന്നത്.

“മോഹൻലാലിന് പകരം ഇർഷാദ് നായകനാകുന്ന നല്ല സമയം “

തന്റെ ഏറ്റവും പുതിയ ചിത്രമായ “നല്ല സമയത്തിൽ ” മോഹൻലാലിന് വേണ്ടി ഒമർ ലുലു തയ്യാറാക്കിയ കഥാപാത്രത്തിലേക്ക് ഇർഷാദ് എങ്ങനെ എത്തി എന്ന് തന്റെ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരിക്കുകയാണ് ഒമർ ലുലു

” തൃശ്ശൂർകാരനായ സ്വാമിയേട്ടൻ എന്ന സ്വാമിനാഥനാണ് “നല്ല സമയം” എന്ന എന്റെ പുതിയ സിനിമയിലെ നായക കഥാപാത്രത്തിന്റെ പേര്.

ഞാന്‍ ലാലേട്ടനെ മനസ്സിൽ കണ്ടാണ്
“നല്ല സമയം” എഴുതിയത് പക്ഷേ ലാലേട്ടൻ എന്ന ഫാക്ടർ എത്താനുള്ള ദൂരം ആലോചിച്ച ശേഷം പിന്നെ ആര് എന്ന ചോദ്യമായി മനസ്സിൽ അതും തൃശ്ശൂരാണ് കഥ നടക്കുന്നത് തൃശ്ശൂർ ഭാഷയാണ് മെയിന്‍.
അങ്ങനെയാണ് ഞാന്‍ എന്റെ നാട്ടുകാരനായ തൃശ്ശൂർകാരനായ നമ്മുടെ ഇർഷാദ് ഇക്കയിലേക്ക് സ്വാമിയേട്ടൻ എന്ന നായക കഥാപാത്രമായി പോകുന്നത്‌.

കഥ കേട്ട് ഇർഷാദ് ഇക്കാ പറഞ്ഞു,”കഥ കൊള്ളാം നല്ല എന്റർട്ടേനർ ആണ് നാല് പെണ്ണ്‌പിള്ളേരും ഞാനും നൂലുണ്ടയും തമാശയും” പക്ഷേ ഞാന്‍ ഇങ്ങനെയൊക്കെ പാട്ട് ഒക്കെ പാടി ഡാൻസ് ചെയ്താൽ ശരിയാവ്വോ ആളുകൾക്കു ഇഷ്ടമാവുമോ ? ഞാന്‍ പറഞ്ഞു അത് ഓക്കെയാണ് ഇക്ക,ഇക്ക ചെയ്താൽ ഒരു ഫ്രഷ്നെസ്സ് ഉണ്ടാവും വിചാരിച്ച പോലെ വർക്ക് ഔട്ട് ആയി വന്നാൽ ഇക്കാടെ കരിയറിന് ഒരു പുതിയ തുടക്കമാവും.
ഇനി അഥവാ വിചാരിച്ച പോലെ വർക്ക് ഔട്ട് ആയില്ലെങ്കിൽ മാക്സിമം കുറെ ട്രോൾ വരും, പരാജയപ്പെടാൻ തയ്യാറായിട്ടുള്ളവൻ തന്നെ ഇക്കാ ജയിച്ചിട്ടുള്ളൂ റിസ്ക് എടുത്തവനെ എവിടെ എങ്കിലും എത്തിയട്ട് ഉള്ളൂ അങ്ങനെ കുറെ മോട്ടിവേഷൻ ടോക്സും അങ്ങട്ട് വെച്ച് കാച്ചി ഇക്ക ഫ്ള്ളാറ്റ്.

അങ്ങനെ എന്ന വിശ്വസിച്ച് കൂടെ വന്ന ഇർഷാദ് ഇക്ക “നല്ല സമയത്തിൽ” പൂണ്ട് വിളയാടിയട്ട് ഉണ്ട് എന്നാണ് എന്റെ വിശ്വാസം.
എന്റെയും ഇർഷാദ് ഇക്കാടെയും എല്ലാവരുടെയും നല്ല സമയം ആവട്ടെ “

കലന്തൂർ പ്രൊഡക്ഷൻ ബാനറിൽ കലന്തൂർ ആദ്യമായി നിർമിക്കുന്ന ചിത്രത്തിൽ ഇർഷാദിനെ കൂടാതെ നമ്മളെ ഒരുപാട്‌ ചിരിപ്പിച്ച നൂലുണ്ട വിജീഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒമർ ലുലു ഇതിലൂടെ പരിചയപ്പെടുത്തുന്നത് അഞ്ച് പുതുമുഖ നായികമാരെ ആണ്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ അടക്കം ഉള്ള താരങ്ങളും സപ്പോർട്ടിങ് വേഷങ്ങളിൽ എത്തുന്നുണ്ട്.

നവാഗതയായ ചിത്ര ഒമർ ലുലുവിന്റെ കൂടെ ചേർന്ന് എഴുതിയ ചിത്രത്തിൽ സിനു സിദ്ദാർഥ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഒറ്റ രാത്രി നടക്കുന്ന ഒരു ഫൺ ത്രിലർ ആയി എത്തുന്ന ചിത്രം നവംബറിൽ തിയറ്ററുകളിൽ എത്തും. പി ആർ ഓ പ്രതീഷ് ശേഖർ.

പകർന്നാട്ട കലയുടെ ചക്രവർത്തിയുടെ വരവിന്റെ കാത്തിരിപ്പിന് വിരാമം : റോഷാക്ക് ഒക്ടോബർ 7 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബർ ഏഴാം തീയതി തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി ക്ലീൻ യു എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്.പ്രേക്ഷകരിൽ അമ്പരപ്പിന്റെയും ഭയത്തിന്റെയും ഭാവങ്ങൾ നിറച്ച് പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും മേക്കിങ് വിഡിയോയും ട്രെയ്ലറും പ്രേക്ഷകരിൽ റോഷാക്കിനെക്കുറിച്ചുള്ള ആകാംഷ കൂട്ടിയിരുന്നു. റോഷാക്കിലെ ലൂക്ക് ആന്റണിയുടെ ആഗമനോദ്ദേശത്തിന്റെ കാരണമറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. സോഷ്യൽ മീഡിയയിൽ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ വേറെ തലങ്ങളിലേക്ക് ഉയരുന്ന കാഴ്ചയും കാണുവാൻ സാധിക്കുന്നുണ്ട്. ഒരു പ്രതികാരത്തിന്റെ കഥയാണ് ചിത്രമെന്ന് ചില അനുമാനങ്ങൾക്കൊപ്പം വൈറ്റ് റൂം ടോർച്ചറിനെ കുറിച്ചെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊടുമ്പിരി കൊള്ളുകയാണ്.

തന്റെ ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പൻ വിജയമാക്കി തീർത്ത നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലർ ചിത്രം റോഷാക്കിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രോജെക്ട് ഡിസൈനർ :ബാദുഷ, ചിത്രസംയോജനം :കിരൺ ദാസ്, സംഗീതം :മിഥുൻ മുകുന്ദൻ, കലാസംവിധാനം :ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചമയം : റോണക്സ് സേവ്യർ & എസ്സ് ജോർജ്, വസ്ത്രാലങ്കാരം:സമീറ സനീഷ് , പി ആർ ഓ : പ്രതീഷ് ശേഖർ എന്നിവരാണ് അണിയറ പ്രവർത്തകർ.

അനുവാദമില്ലാത്ത സ്പർശനം പോലും തെറ്റ്: ശ്വേതാ മേനോൻ

സിനിമയുടെ പ്രൊമോഷന് വേണ്ടി കോഴിക്കോട് എത്തിയ യുവനടിമാർക്ക് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നതു കഴിഞ്ഞ ദിവസമാണ്.
വർഷങ്ങൾക്കു മുന്പ് ഇതേ അവസ്ഥയിലൂടെ തനിക്കും കടന്നുപോകേണ്ടി വന്നിട്ടുണ്ടെന്നും അന്നു താനിതിനെതിരേ പ്രതികരിച്ചതാണെന്നും വ്യക്തമാക്കി നടി ശ്വേത മേനോൻ. സ്ത്രീസുരക്ഷയിൽ കുറച്ചൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സുരക്ഷ അൽപ്പം കുറഞ്ഞാലും പൊതുജനങ്ങൾക്ക് സ്ത്രീകളെ കയറിപ്പിടിക്കാൻ അവകാശമൊന്നുമില്ലെന്നും ശ്വേത മേനോൻ വ്യക്തമാക്കി.

സിനിമയുടെ പ്രൊമോഷനു വേണ്ടി പൊതുസ്ഥലത്തു പോയ സിനിമാതാരങ്ങൾക്ക് ശാരീരിക ആക്രമണം നേരിടേണ്ടി വന്നത് ഏറെ ദുഃഖകരമായ കാര്യമാണ്. ഒരു സിനിമയിൽ അഭിനയിച്ചവർക്ക് അതിൻറെ പ്രൊമോഷനു വേണ്ടി പുറത്തിറങ്ങി നടക്കാതിരിക്കാൻ കഴിയില്ല.

കോഴിക്കോട് മാത്രമല്ല ലോകത്തിൻറെ ഏതുകോണിലായാലും സ്ത്രീകൾക്കു പേടി കൂടാതെ പുറത്തിറങ്ങി നടക്കാൻ കഴിയണം. നൂറു ശതമാനം സാക്ഷാരതയുള്ള ഒരു സംസ്ഥാനത്താണ് നമ്മൾ ജീവിക്കുന്നത്. ആ ഒരു ധൈര്യത്തിലാണ് നമ്മൾ ഇറങ്ങി നടക്കുന്നതും. ഞങ്ങളും ജോലി ചെയ്യനാണു പുറത്തിറങ്ങുന്നത്.

ശാരീരികമായി കൈയേറ്റം ചെയ്യുന്നതു വരെ കാര്യങ്ങൾ എത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഈ ഒരവസ്ഥ നേരിട്ട ഒരാളെന്ന നിലയിലാണ് ഞാനിതു പറയുന്നത്. പെൺകുട്ടികൾക്ക് അപ്പോൾ തന്നെ പ്രതികരിക്കാമായിരുന്നെന്ന് പറയുന്നവരുണ്ട്. എല്ലാവരും ഒരുപോലെയല്ല എന്ന് ആദ്യം മനസിലാക്കുക.

ഒരു പെൺകുട്ടി പ്രതികരിച്ചു, മറ്റൊരു പെൺകുട്ടിക്ക് അതിനു കഴിഞ്ഞില്ല. അവൾ പോയി സോഷ്യൽ മീഡിയയിൽ എഴുതി. എല്ലാവർക്കും പെട്ടെന്നു പ്രതികരിക്കാൻ കഴിഞ്ഞെന്നു വരില്ല. നമ്മളെ ഒരാൾ കയറിപ്പിടിക്കുമ്ബോൾ ആ സമയത്ത് പോലീസിനെ വിളിക്കാനോ തിരിച്ചടിക്കാനോ കഴിഞ്ഞെന്നു വരില്ല. അനുവാദമില്ലാത്ത സ്പർശനം ഒരു പെൺകുട്ടിയെ എത്രത്തോളം തളർത്തുമെന്ന് അവൾക്ക് മാത്രമേ അറിയുകയുള്ളു.

സോഷ്യൽ മീഡിയയിലുള്ള ആളുകൾ ആക്രമണത്തിന് ഇരയായ പെൺകുട്ടികളുടെ സ്വഭാവത്തെയും വസ്ത്രധാരണത്തെയും മോശമായി ചിത്രീകരിക്കുകയാണ്. ഇതെല്ലാം ഞാനും അനുഭവിച്ചതാണ്. 1999 ലും 2013 ലും ഞാൻ സംസാരിച്ചത് തന്നെ ഇപ്പോൾ 2022 ലും സംസാരിക്കേണ്ടി വരുന്നത് എന്തു കഷ്ടമാണ്. സ്ത്രീക്കും പുരുഷനും തുല്യത വേണമെന്ന് ഞാൻ അന്നു മുതൽ പറയുന്ന കാര്യമാണെന്നും ശ്വേത പറഞ്ഞു.

 ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിച്ച് അവതാരക

അപമര്യാദയായി പെരുമാറിയ കേസിൽ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിച്ച് ഓൺലൈൻ അവതാരക. പരാതി പിൻവലിക്കാനുള്ള ഹർജി ഇവർ ഹൈക്കോടതിയിൽ ഒപ്പിട്ടുനൽകി. താരം പലതവണ മാപ്പ് പറഞ്ഞതിനെ തുടർന്നാണ് പരാതി പിൻവലിക്കുന്നതെന്ന് അവതാരക പറഞ്ഞു. ശ്രീനാഥ് ഭാസിയുടെ അഭിനയജീവിതത്തെ തകർക്കണമെന്നില്ല. പരാതി പിൻവലിക്കാൻ സമ്മർദമുണ്ടായിട്ടില്ലെന്നും അവർ പ്രതികരിച്ചു.

കേസിൽ അറസ്റ്റിലായ ശ്രീനാഥ് ഭാസിക്ക് അനിശ്ചിത കാലത്തേക്ക് സിനിമയിൽ നിന്ന് വിലക്കെർപ്പെടുത്തിയിരിക്കുകയാണ് നിർമാതാക്കളുടെ സംഘടന. സിനിമ മേഖലയിലെ മറ്റ് സംഘടനകളും വിലക്കിന് പിന്തുണ നൽകിയിട്ടുണ്ടെന്നാണ് വിവരം. സിനിമ സെറ്റിലെ ലഹരി ഉപയോഗം തടയുന്നതിന് പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടിരുന്നു.

ചട്ടമ്പി എന്ന തൻറെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി.

സംഭവത്തിൽ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കൽ), ഐപിസി 354 (ലൈംഗിക ചുവയോടെ സംസാരിക്കൽ), 294 ബി എന്നീ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിൻറെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

നടൻ്റെ വിലക്ക് എത്ര നാൾ എന്നത് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിക്കും. 4 സിനിമകളുടെ ഡബ്ബിങ് ജോലികളും ഒരു സിനിമാ ഷൂട്ടിംഗും പൂർത്തിയാക്കാൻ അനുവദിക്കും. നടീനടന്മാരുടെ നിസ്സഹകരണം ഒരുപാട് നാളായി സിനിമ മേഖല നേരിടുന്ന പ്രശ്നമാണ്.

79 ദിവസത്തെ ചിത്രീകരണം, 56 ലൊക്കേഷനുകൾ; മമ്മൂട്ടിയുടെ ക്രിസ്റ്റഫർ പാക്കപ്പായി

മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫർ ചിത്രീകരണം പൂർത്തിയായി. 79 ദിവസത്തെ ചിത്രീകരണത്തിനു ശേഷം സെപ്റ്റംബർ 29ന് പുലർച്ചെ രണ്ട് മണിക്ക് ചിത്രീകരണം പൂർത്തിയാക്കി. 65 ദിവസത്തോളമായിരുന്നു സിനിമയിൽ മമ്മൂട്ടിയുടെ ചിത്രീകരണം നീണ്ടുനിന്നത്. ഈ അടുത്ത കാലത്ത് ഇറങ്ങുന്ന മമ്മൂട്ടിയുടെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് ആർ.ഡി. ഇലുമിനേഷൻസ് ആണ്. ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് എന്ന ടാഗ്‌ലൈനിൽ ഇറങ്ങുന്ന ഈ ആക്‌ഷൻ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായും എത്തുന്നുണ്ട്.

വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം അറുപതോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളുൾപ്പടെ 56ൽ കൂടുതൽ ലൊക്കേഷനുകളാണ് ചിത്രത്തിനുണ്ടായത്.

ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആർഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.