Category Archives: Viral News

യൂറോപ്പിലെ കൊടുമുടിക്ക് മുകളില്‍ കൂളായി പ്രണവ് മോഹന്‍ലാല്‍; ചിത്രം വൈറല്‍

യാത്രകള്‍ ഏറെ ഇഷ്‌ടപ്പെടുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. സിനിമകളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടുന്നതിന് മുന്‍പ് തന്നെ യാത്രകളിലൂടെയും അഭ്യാസപ്രകടനങ്ങളിലൂടെയും താരം ശ്രദ്ധ നേടിയിരുന്നു. യാത്രകള്‍ക്കിടയില്‍ പ്രണവിനെ കണ്ടുമുട്ടുന്ന ആളുകള്‍ ഷെയര്‍ ചെയ്യുന്ന വീഡിയോകള്‍ പലപ്പോഴും വെെറലാകാറുണ്ട്. സിനിമയില്‍ അഭിനയിക്കുന്ന കാലയളവിനെക്കാള്‍ കൂടുതല്‍ സമയം യാത്രകള്‍ക്കായി പ്രണവ് മാറ്റിവയ്‌ക്കാറുണ്ട്.

Pranav Mohanlal Climbing Rock

ഇപ്പോഴിതാ യൂറോപ്പിലൂടെയാണ് പ്രണവിന്റെ സാഹസിക യാത്ര. സ്പെയിനിലെ പര്‍വതനിരകളില്‍ നിന്നും എടുത്ത ചിത്രം പ്രണവ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രണവ് തന്നെ വീഡിയോയും ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് പ്രണവിന്റെ അഭ്യാസപ്രകടനം കണ്ട് ആരാധകര്‍ അമ്ബരന്നിരുന്നു. കൂറ്റന്‍ പാറയിലൂടെ കയറുന്ന വീഡിയോയാണ് താരം പങ്കുവച്ചത്.

Pranav Mohanal

കൂറ്റന്‍ പാറയിലൂടെ അനായാസമായാണ് പ്രണവ് കയറിയത്. റോപ്പ് പോലും ഉപയോഗിച്ചിട്ടില്ലെന്നത് വീഡിയോയില്‍ കാണാമായിരുന്നു. നിരവധി പേര്‍ വീഡിയോയ്‌ക്ക് കമന്റുകളുമായി എത്തി. ‘മല്ലു സ്പൈഡര്‍മാന്‍ വീണ്ടും വന്നല്ലോ, ചെക്കന്‍ വേറെ ട്രാക്ക് എന്നിങ്ങനെയുള്ള കമന്റുകള്‍ എത്തിയിരുന്നു. അയലത്തെ അമ്മുമ്മ കണ്ടാല്‍ ഇതൊക്കെ നിര്‍ത്തി മോഹന്‍ലാലിന്റെ മോനാട് പി.എസ്.സി എഴുതാന്‍ പറയും, ഇത് നമ്മള്‍ ചെയ്താല്‍ നാട്ടുകാര്‍ കുടുംബം നോക്കാതെ കഞ്ചാവ് അടിച്ചു കിളി പോയി നടക്കുകയാണെന്ന് പറയും തുടങ്ങിയ രസകരമായ കമന്റുകളും വന്നിരുന്നു. താരത്തിന്റെ പ്രവര്‍ത്തി അപകടം പിടിച്ചതാണെന്നും ആളുകള്‍ പറയാറുണ്ട്.

അതേസമയം, ഏറ്റവുമൊടുവിലായി പ്രണവിന്റേതായി റിലീസായ ‘ഹൃദയം’ വന്‍ വിജയമായി മാറിയിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‌ത ചിത്രം ഈ വ‌ര്‍ഷം സാമ്ബത്തിക വിജയം നേടിയ ചുരുക്കം ചില ചിത്രങ്ങളില്‍ ഒന്നാണ്.