ദുൽഖറിന്റെ ബോളിവുഡ് ചിത്രം ചുപ് സെപ്തംബർ 23ന് റീലീസ്

ദുൽഖർ സൽമാന്റെ ബോളിവുഡ് ചിത്രം ചുപിന്റെ റിലീസ് തിയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ബോളിവുഡ് റൊമാന്റിക് സൈക്കളോജിക്കൽ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രം ചുപ് സെപ്തംബർ 23നാണ് റിലീസ് ചെയ്യുന്നത്.

ദുൽഖർ സൽമാൻ, സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചുപ് ആർ.ബാൽകിയാണ് സംവിധാനം ചെയ്യുന്നത്. റിവഞ്ച് ഓഫ് ദി ആർടിസ്റ്റ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

വിഖ്യാത കലാകാരൻ ഗുരു ദത്തിന്റെ ഓർമദിനത്തിലാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മോഷൻ പോസ്റ്റർ പുറത്ത് വിട്ടത്. ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. ദുൽഖർ, സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവർക്ക് പുറമെ അമിതാഭ് ബച്ചനും സിനിമിൽ ഉണ്ടാകുമെന്ന് ചിത്രത്തിന്റെ സംവിധായകൻ ബാൽകി ഒരു അഭിമുഖത്തിൽ അറിയിച്ചിരുന്നു. തന്റെ എല്ലാ സിനിമയിലും ബച്ചൻ ഒരു കഥാപാത്രത്തെ എങ്കിലും അവതരിപ്പിച്ചിട്ടുണ്ട്, ഈ ചിത്രത്തിൽ കഥയിൽ പ്രധാന ഘട്ടത്തിൽ ബച്ചൻ ഉണ്ടാകുമെന്നാണ് ബാൽകി ഇന്റവ്യൂവിൽ അറിയിച്ചത്. അമിതാഭ് ബച്ചന് ദേശീയ അവാർഡ് ലഭിച്ച പാ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആർ.ബാൽകി.

Leave a Reply

Your email address will not be published.