വി ജെ ഫിലിം ഹൗസ്…. മലയാള സിനിമയിലെ പുതിയ പ്രൊഡക്ഷൻ ഹൗസ്. ആദ്യ ചിത്രം “എല്ലാം പറഞ്ഞതുപോലെ”

വി ജെ ഫിലിം ഹൗസ് എന്ന പുതിയ പ്രൊഡക്ഷൻ കമ്പനിയുടെ ലോഞ്ചും അവരുടെ ആദ്യചിത്രം
“എല്ലാം പറഞ്ഞതുപോലെ” യുടെ പൂജയും എറണാകുളത്ത് വച്ച് നടന്നു. പുതുമുഖങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചിത്രമാണിത്. പൂജ ചടങ്ങിൽ ഹൈബി ഈഡൻ എംപി മുഖ്യാതിഥിയായിരുന്നു.ഹൈബി ഈഡൻ എം പി, നിർമ്മാതാവ് ബാദുഷ, ചലച്ചിത്ര മേഖലയിലെ മറ്റു പ്രമുഖർ , ചിത്രത്തിന്റെ താരങ്ങളും മറ്റ് അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം കൊളുത്തി.
ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ്
പ്രശസ്ത നിർമ്മാതാവ് ബാദുഷ നിർവഹിച്ചു.


പ്രശസ്ത സംവിധായകൻ സന്തോഷ് വിശ്വനാഥ് ( മമ്മൂട്ടി ചിത്രം വൺ ) ആദ്യമായി കഥയെഴുതുന്ന ചിത്രമാണിത്.
ചിത്രത്തിന്റെ സംവിധാനം – ജയഹരി ബിനോയി, ബോസ് എന്നിവർ ചേർന്നാണ്. ഒരു കഥയ്ക്കായി മൂന്ന് സംവിധായകർ അതും പുതുമുഖങ്ങൾ ഒത്തുചേരുന്നതും ഇതാദ്യമായിട്ടാണ്. ചിത്രത്തിന്റെ നിർമ്മാണം വിനോദ് നായർ,തിരക്കഥ സംഭാഷണം പി ബി ബോസ്.
ഛായാഗ്രഹണം മാതേഷ്,


എഡിറ്റിംഗ് അയ്യൂബ്ഖാൻ,സംഗീതം രഞ്ജിൻ രാജ്.
പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ
കലാസംവിധാനം മിൽട്ടൺ തോമസ്,
മേക്കപ്പ് ജിത്തു പുലയൻചീഫ് അസോസിയേറ്റ് ഡയറക്ടർ – ശംഭു മനോജ് പി ആർ ഓ – മഞ്ജു ഗോപിനാഥ്
ഡിസൈൻസ് – കോളിൻസ് ലിയോഫിൽ

Leave a Reply

Your email address will not be published.