‘ഗണപതി ബപ്പാ മോറിയ’: വിനായക ചതുര്‍ത്ഥി ആശംസകളുമായി മോഹന്‍ലാല്‍

ആരാധകര്‍ക്ക് വിനായക ചതുര്‍ത്ഥി ദിനത്തില്‍ ആശംസകള്‍ അറിയിച്ച്‌ പ്രിയനടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്. താരത്തിനും നിരവധി പേരാണ് കമന്റിലൂടെ ആശംസകള്‍ അറിയിച്ചത്. വീട്ടില്‍ തന്റെ ഗണപതി ശില്‍പങ്ങളുടെ ശേഖരത്തിന് അരികില്‍ നിന്നുള്ള ഒരു ചിത്രവും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. കൈയില്‍ ​ഗണപതിയുടെ ശില്‍പവും പിടിച്ചുള്ള മോഹന്‍ലാലിന്റെ ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

കലാവസ്തുക്കളുടെ വലിയ ശേഖരം സ്വന്തമായുള്ള ആളാണ് മോഹന്‍ലാല്‍. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ തയ്യാറാക്കപ്പെട്ട 12 അടി ഉയരമുള്ള വിശ്വരൂപ ശില്‍പം മോഹന്‍ലാല്‍ അടുത്തിടെ സ്വന്തമാക്കിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

അതേസമയം, ഗണപതി ഭഗവാന്‍്റെ ജന്മദിനമാണ് വിനായക ചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളില്‍ വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നുണ്ടെങ്കിലും തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിങ്ങനെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും വിനായക ചതുര്‍ത്ഥി വലിയ പ്രാധാന്യത്തോടെ കൊണ്ടാടാറുണ്ട്.

Leave a Reply

Your email address will not be published.