കൊന്ന് തിന്നാന്‍ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രമിനല്‍ കുറ്റം തന്നെയാണ്:ഹരീഷ് പേരടി

കേരളത്തിൽ തെരുവ് നായകളുടെ ആക്രമണങ്ങൾ ദിനംപ്രതി കൂടി വരുകയാണ്. ഇതിനൊരു പരിഹാരം കണ്ടെത്താനുള്ള ചർച്ചകളും മറുവശത്ത് നടക്കുന്നുണ്ട്. തെരുവ് നായ്ക്കളെ കൊന്നെടുക്കാനുള്ള അനുമതിക്കായി സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാർ. എന്നാൽ ഇവയെ പുനഃരധിവസിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇപ്പോഴിതാ നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഹരീഷ് പേരടിയുടെ വാക്കുകൾ

പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാൽ തിരാവുന്ന പ്രശനമേയുള്ളു കേരളത്തിൽ …പിന്നെ പട്ടി ഫാമിനുള്ള ലൈസൻസ് സംഘടിപ്പിക്കാൻ മാത്രമെ ബുദ്ധിമുട്ടുണ്ടാവുകയുള്ളു…കൊന്ന് തിന്നാൻ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രമിനൽ കുറ്റം തന്നെയാണ്…പിന്നെ വന്ധ്യകരണത്തോടൊപ്പം ഇപ്പോൾ അടിയന്തരമായി ചെയ്യാൻ പറ്റുന്ന ഒരു കാര്യം പട്ടിയെ പിടിച്ച്‌ അതിന്റെ പല്ലും നഖവും പറിച്ച്‌ കളഞ് (നിയമം അനുവദിക്കുമെങ്കിൽ)അതിനെ ജ്യൂസും കഞ്ഞിയും (പ്രോട്ടിൻ അടങ്ങിയ പാനിയങ്ങൾ)കൊടുത്ത് വളർത്തുകയെന്നതാണ്..അല്ലെങ്കിൽ എല്ലാവർക്കും ലൈഫ് പദ്ധതിയിൽ പെടുത്തി കാറ് വാങ്ങികൊടുക്കുക…കൃഷിയും വ്യവസായവും അങ്ങിനെ മറ്റൊന്നും ഉൽപാദിപ്പിക്കാൻ അറിയാത്ത..മനുഷ്യരെ മാത്രം ഉൽപാദിപ്പിക്കാൻ അറിയുന്ന,മറ്റു രാജ്യങ്ങളിലേക്ക് മനുഷ്യശേഷി മാത്രം കയറ്റി അയക്കാൻ അറിയുന്ന കേരളത്തിലെ മനുഷ്യരെ സംരക്ഷിച്ചേപറ്റു

Leave a Reply

Your email address will not be published.