നടി ഹണി റോസിനായി ക്ഷേത്രം പണിത് ആരാധകർ

നടി ഹണി റോസിനായി ക്ഷേത്രം പണിത് ആരാധകർ. ആദ്യ സിനിമയായ ബോയ് ഫ്രണ്ട് മുതൽ സ്ഥിരമായി ഫോണിൽ വിളിച്ച്‌ അഭിനന്ദിക്കുന്ന തമിഴ് ആരാധകനാണ് ക്ഷേത്രം പണിതതെന്ന് ഹണി റോസ് ഒരു ടെലിവിഷൻ ഷോയിലൂടെയാണ് വെളിപ്പെടുത്തിയത്.

പാണ്ടി എന്ന് വിളിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും വർഷങ്ങളായി കൂടെ നിൽക്കുന്നത് അത്ഭുതമാണെന്നും ഹണി റോസ് പറഞ്ഞു. എല്ലാ പിറന്നാളിനും അദ്ദേഹം വിളിക്കും. നാട്ടുകാർക്ക് പായസം കൊടുത്തെന്നും പറയും. ഒരു പ്രത്യേക സ്‌നേഹമുള്ള മനുഷ്യനാണ് അദ്ദേഹമെന്നും ഹണി റോസ് പറയുന്നു.അക്വാറിയം’ ആണ് ഹണി റോസിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മോഹൻലാൽ നായകനായ മോൺസ്റ്ററിലാണ് ഒടുവിൽ അഭിനയിച്ചത്.

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നട എന്നീ ചിത്രങ്ങളിലും ഭാഗമായിരുന്നു. വിനിയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയതെങ്കിലും ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു

Leave a Reply

Your email address will not be published.