‘ആദ്യ പ്രതിഫലം അതായിരുന്നു, വിനയന്‍ സാറാണ് ആ പണം കയ്യില്‍ വച്ചു തരുന്നത്’: ഹണി റോസ് 

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തുന്ന മോൺസ്റ്റർ ആണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, ബിഗ് ബ്രദർ തുടങ്ങി ഒട്ടേറെ സിനിമകളിൽ തുടർന്ന് അഭിനയിച്ചു. അക്വാേറിയം ആണ് ഹണി റോസിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

ഇപ്പോളിതാ, തന്റെ ആദ്യ സിനിമയെ കുറിച്ചും ആദ്യത്തെ പ്രതിഫലത്തെ കുറിച്ചും ഹണി മനസ്സ് തുറക്കുകയാണ്. തന്റെ ആദ്യ സിനിമയായ ബോയ് ഫ്രണ്ടിൽ അഭിനയിച്ചപ്പോഴാണ് ആദ്യമായി ഒരു തുക പ്രതിഫലമായി ലഭിച്ചതെന്നാണ് ഹണി റോസ് പറയുന്നത്. വിനയൻ സാറായിരുന്നു ആ തുക തന്റെ കയ്യിൽ വെച്ചുതന്നതെന്നും ഹണി റോസ് പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

ഹണി റോസിന്റെ വാക്കുകൾ:

എന്റെ ആദ്യ സിനിമയായ ബോയ് ഫ്രണ്ടിൽ അഭിനയിച്ചപ്പോഴാണ് ആദ്യമായി ഒരു തുക പ്രതിഫലമായി ലഭിച്ചത്. എന്റെ ആദ്യ പ്രതിഫലം പതിനായിരം രൂപയായിരുന്നു. വിനയൻ സാറായിരുന്നു ആ തുക എന്റെ കയ്യിൽ വെച്ചുതന്നത്. അദ്ദേഹമാണ് ഒരു കവറിൽ ഇട്ട് പണം കയ്യിൽ തന്നത്.

Leave a Reply

Your email address will not be published.