അവർ സന്തോഷമായി കുട്ടിയും കുടുംബവുമായി ജീവിക്കുന്നു, ആദ്യ പ്രണയത്തെക്കുറിച്ച്‌ കാളിദാസ്

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് കാളിദാസ് ജയറാം. നടൻ ജയറാമിന്റെയും നടി പാർവ്വതിയുടെയും മകനായ കാളിദാസ് ബാലതാരമായാണ് സിനിമയിൽ എത്തിയത്. മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായ കാളിദാസിന് നിരവധി ആരാധകരുമുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച്‌ കാളിദാസ് തുറന്നു പറഞ്ഞതാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

ഒരു അഭിമുഖത്തിനിടെ ആദ്യത്തെ പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് അവർ കുട്ടിയും കുടുംബവുമായി സന്തോഷമായി ജീവിക്കുന്നുവെന്നാണ് കാളിദാസ് മറുപടി പറഞ്ഞത്. കാമുകിയ്ക്ക് ആദ്യമായി കൊടുത്ത പ്രണയ സമ്മാനത്തെക്കുറിച്ചും കാളിദാസ് പറഞ്ഞു. ആദ്യം കൊടുത്ത സമ്മാനം പെർഫ്യൂം ആയിരുന്നെന്നും അന്ന് ആ പ്രായത്തിൽ എന്തു കൊടുക്കണമെന്ന് അറിയില്ലായിരുന്നെന്നും കാളിദാസ് വ്യക്തമാക്കി.

‘പ്രണയ വേദനയുണ്ടായിട്ടുണ്ട്. വലിയ ലേണിംഗ് അനുഭവമായിരുന്നു. ആ സമയത്ത് വേദനയായിരുന്നു. പക്ഷെ അതിൽ നിന്നെല്ലാം മൂവ് ഓൺ ആയി. പ്രണയത്തിന്റെ മൂല്യം അളക്കാൻ സാധിക്കില്ല. എല്ലാവരുടേയും ജീവിതത്തിൽ പ്രണയം വേണം,’കാളിദാസ് പറഞ്ഞു. പ്രണയിനിയെ കുറിച്ച്‌ കൂടുതൽ ചോദിച്ചപ്പോൾ പാവം അവരുടെ കുടുംബം എന്നു പറഞ്ഞ് കാളിദാസ് ഒഴിഞ്ഞുമാറുകയും ചെയ്തു.

Leave a Reply

Your email address will not be published.