മലയാളത്തിന്റെ സ്വന്തം ലേഡീസ് കോസ്റ്റുമെർ സ്റ്റെഫി സേവ്യർ ഇനി മലയാളത്തിന്റെ സ്വന്തം സംവിധായിക

ബി.ത്രീ. എം ക്രിയേഷന്റെ ബാനറിൽ ഷറഫുദ്ധീൻ, രജീഷ വിജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് നടന്നു. “ബുള്ളറ്റ് ഡയറീസ്” എന്ന ചിത്രത്തിനു ശേഷം ബീത്രീ എം.ക്രിയേഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രം കൂടിയാണ് ഇത്.പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തിൽ ആ നാടിന്റെ സംസ്‍കാരവും ഭാഷയും, ആചാരങ്ങളുമെല്ലാം കോർത്തിണക്കി തികഞ്ഞ ഒരു കുടുംബകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു കുടുംബത്തിൽ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ തികഞ്ഞ നർമ്മത്തിലൂടെ അവതരിപ്പിക്കുകയാണ്.

ഒപ്പം ചില സന്ദേശങ്ങളും ഈ ചിത്രം നൽകുന്നു. മഹേഷ് ഗോപാലും, ജയ് വിഷ്ണുവും ചേർന്നു തിരക്കഥ എഴുതുന്ന ചിത്രത്തിൽ വിജയരാഘവൻ, സൈജു കുറുപ്പ്, ബിന്ദു പണിക്കർ, അൽത്താഫ് സലിം,ബിജു സോപാനം, സുനിൽ സുഗത ആർഷാ ബൈജു എന്നിവരും തെരഞ്ഞെടുക്കപ്പെട്ട ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു അഭിനയിക്കുന്നു.

ചന്ദ്രു സെൽവ രാജാണ് ഛായാഗ്രാഹകൻ. ‘ഹൃദയം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് സംഗീത സംവിധായകൻ. എഡിറ്റർ അപ്പു ഭട്ടതിരി മാളവിക വി എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്യാമാന്തക് പ്രദീപ്, കലാസംവിധാനം ജയൻ ക്രയോണ്, മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റും സനൂജ് ഖാൻ, പ്രൊഡക്ഷൻ executive സുഹൈൽ വരട്ടിപള്ളിയിൽ അബിൻ ഈ. എ എടവനക്കാട്, സൗണ്ട് ഡിസൈനർ ശങ്കരൻ എ. സ് കെ. സി സിദ്ധാർത്ഥൻ,സൗണ്ട് മിക്സിങ് വിഷ്ണു സുജാതൻ, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്‌സ്ക്യൂറ പി. ആർ. ഒ വാഴൂർ ജോസ് ആതിരാ ദിൽജിത്, സ്റ്റിൽ രോഹിത് .കെ.സുരേഷ്, ഡിസൈൻ യെല്ലോടൂത്ത്.

Leave a Reply

Your email address will not be published.