ലാലു അലക്സ്‌ പ്രധാനവേഷത്തിലെത്തുന്ന “ഇമ്പം”; ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറക്കി

ബ്രോ ഡാഡിയ്ക്ക് ശേഷം ലാലു അലക്‌സ് മുഴുനീള വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക്‌ പുറത്തിറക്കി. ബാംഗ്ളൂർ ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ച് ശ്രീജിത്ത് ചന്ദ്രൻ ആണ് ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ലാലു അലക്സിനെ കൂടാതെ ദീപക് പറമ്പോൾ, മീര വാസുദേവ്, ദർശന, ഇർഷാദ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ചിത്രത്തിൽ കലേഷ്‌ രാമാനന്ദ് (ഹൃദയം ഫെയിം), ദിവ്യ എം നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങി നിരവധി അഭിനേതാക്കൾ അണിനിരക്കുന്നു.
ഒരു പഴയകാല പബ്ലിഷിംഗ് ഹൗസിന്റെ നടത്തിപ്പുകാരനായ കരുണാകരന്റെയും അയാളുടെ സ്ഥാപനത്തിൽ അവിചാരിതമായി കടന്നു വരുന്ന കാർട്ടൂണിസ്റ്റ് ആയ നിധിൻ എന്ന ചെറുപ്പക്കാരന്റെയും ജീവിതത്തിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങൾ നർമ്മത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള ഫാമിലി എന്റർടൈനറാണ് . അതിരനിലെ” പവിഴമഴ “പോലെയുള്ള മനോഹരഗാനങ്ങൾക്ക് ഈണം നൽകിയ ജയഹരിയാണ് സംഗീതം ഒരുക്കുന്നത്.

ഛായാഗ്രഹണം: നിജയ് ജയൻ, എഡിറ്റിംഗ്: കുര്യാക്കോസ് കുടശ്ശെരിൽ, സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, ഗാനരചന: വിനായക് ശശികുമാർ, ആർട്ട്‌: ആഷിഫ്‌ എടയാടൻ, കോസ്ട്യൂം: സൂര്യ ശേഖർ, മേക്കപ്പ്: മനു മോഹൻ, പ്രോഡക്ഷൻ കണ്ട്രോളർ: ഷബീർ മലവെട്ടത്ത്, അസോസിയേറ്റ് ഡയറക്ടർ: ജിജോ ജോസ്, പ്രൊജക്റ്റ്‌ ഡിസൈനർ: അബിൻ എടവനക്കാട്, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിസൈൻ: ഷിബിൻ ബാബു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published.