മലയാളികളുടെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 71ാം പിറന്നാൾ

കഴിഞ്ഞ അൻപത്തി ഒന്ന് വർഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയ സുകൃതത്തിന് ഇന്ന് 71ാം പിറന്നാൾ.

ലോക സിനിമയ്ക്ക് മുന്നിൽ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാൻ കിട്ടിയ മഹാഭാ​ഗ്യമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും ഏൽക്കാതെ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതി​ഭ തെളിയിച്ചു കൊണ്ടിരിക്കുന്നു. മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ഓരോ പിറന്നാൾ ആകുമ്പോഴും കേരളം ചോദിക്കുന്നത്.

സിനിമാ താരങ്ങൾ അടക്കം നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകൾ നേർന്നിരിക്കുന്നത്. രാത്രി 12 മണിക്ക് മമ്മൂട്ടിയുടെ എറണാകുളത്തെ വീടിനു മുന്നിൽ നൂറുകണക്കിനു ആരാധകർ ഒത്തുകൂടി. റോഷാക്കാണ് മമ്മൂട്ടിയുടെ ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം. സെപ്റ്റംബർ 29 ന് റോഷാക്ക് തിയറ്ററുകളിലെത്തും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം ഉടൻ എത്തും. ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ, തെലുങ്ക് ചിത്രം ഏജന്റ് എന്നിവയിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.