ഇന്ദിരാഗാന്ധിയായി മഞ്ജു വാര്യർ, ചർക്കയിൽ നൂൽനൂറ്റ് സൗബിൻ

ഇന്ദിരാഗാന്ധിയുടെ മേക്ക് ഓവറിൽ ആരാധകരെ അമ്പരപ്പിച്ച് മഞ്ജുവാരിയർ. ചർക്കയിൽ നൂൽനൂറ്റ് സൗബിൻ ഷാഹിർ. സ്വാതന്ത്ര്യദിന ആശംസയുമായി എത്തിയ ‘വെള്ളരിപട്ടണ’ത്തിന്റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. ചിത്രം സെപ്റ്റംബറിൽ പ്രദർശനത്തിനെത്തുമെന്നും പോസ്റ്ററിൽ പറയുന്നു.

Vellari Pattanam First Look Poster

‘രാഷ്ട്രീയം പറയാൻ സ്വാതന്ത്ര്യം കിട്ടിയിട്ട് 75വർഷം’ എന്നതാണ് പോസ്റ്ററിലെ വാചകം. ചിത്രം കുടുംബപശ്ചാത്തലത്തിലുള്ള പൊളിറ്റിക്കൽ സറ്റയർ ആണെന്ന സൂചനനൽകുന്നതായിരുന്നു നേരത്തെ പുറത്തിറങ്ങിയ ടീസറുകളും ക്യാരക്ടർ റീലുകളും. അത് കൂടുതൽ ഉറപ്പിക്കുന്നതാണ് സ്വാതന്ത്ര്യദിന ആശംസാപോസ്റ്ററിലെ വാചകവും ചിത്രങ്ങളും.

Manju Warrier

ഫുൾ ഓൺ സ്റ്റുഡിയോസ് നിർമിക്കുന്ന ‘വെള്ളരിപട്ടണ’ത്തിന്റെ രചന മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ്. മഞ്ജുവാരിയർക്കും സൗബിൻ ഷാഹിറിനും പുറമേ സലിംകുമാർ, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കർ, ശബരീഷ് വർമ, അഭിരാമി ഭാർഗവൻ,കോട്ടയം രമേശ്, മാലപാർവതി, വീണനായർ, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ പ്രധാന അഭിനേതാക്കൾ. അലക്‌സ് ജെ.പുളിക്കൽ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എൻ.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കൾ.

Soubin Shahir

Leave a Reply

Your email address will not be published.