കാവ്യയ്‌ക്കൊപ്പമുള്ള മനോഹരചിത്രം പങ്കുവെച്ച്‌ മീനാക്ഷി ദിലീപ്; പിറന്നാള്‍ സ്‌പെഷ്യലെന്ന് ആരാധകര്‍

നടി കാവ്യാ മാധവനൊപ്പമുള്ള മനോഹരചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച്‌ മീനാക്ഷി ദിലീപ്.കാവ്യയുടെ പിറന്നാൾ ദിനത്തിനോടനുബന്ധിച്ചാണ് മീനാക്ഷി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ക്രീം കളർ ഡ്രെസ് അണിഞ്ഞ് അതിസുന്ദരിയായി എത്തിയ മീനാക്ഷിയെ കാവ്യ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. നിമിഷ നേരംകൊണ്ടാണ് ചിത്രം വൈറലായത്. ഓണത്തിന് കുടുംബസമേതമുള്ള ചിത്രവും മീനാക്ഷി പങ്കുവെച്ചത് വൈറലായിരുന്നു കേരളീയ വേഷത്തിൽ മീനാക്ഷിയും കാവ്യയും ദിലീപും മഹാലക്ഷ്മിയുമെത്തിയത് ആരാധകർ ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ ദിവസമാണ് നടി കാവ്യാ മാധവൻ തന്റെ 38 ാം ജന്മദിനം ആഘോഷിച്ചത്.പൂക്കാലം വരവായ് എന്ന ചിത്രത്തിലൂടെയാണ് കാവ്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 1996ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ അഴകിയ രാവണനിൽ അനുരാധയുടെ കുട്ടിക്കാലം അഭിനയിച്ച്‌ കാവ്യ കയ്യടി നേടി. ദിലീപ് നായകനായെത്തിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് കാവ്യ ആദ്യമായി നായികയാകുന്നത്. ഗദ്ദാമയിലെയും പെരുമഴക്കാലത്തിലെയും അഭിനയത്തിന് 2004ലും 2011ലും കാവ്യയ്‌ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.