പതിനഞ്ചാം വിവാഹ വാർഷികത്തിൽ വീണ്ടും അച്ഛനാകുന്നതിന്റെ സന്തോഷം പങ്കിട്ട് നരേൻ

മലയാളികളുടെ പ്രിയതാരമാണ് നരേൻ. ക്ലാസ്റ്റമേറ്റ്സ് എന്ന ഹിറ്റ് ചിത്രത്തിലെ മുരളി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരം നിരവധി സിനിമകളാണ് ഇതിനോടകം സിനിമാസ്വാദകർക്ക് സമ്മാനിച്ചു കഴിഞ്ഞത്. തമിഴ് ഉൾപ്പടെയുള്ള സിനിമകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. നരേന്റെ പതിനഞ്ചാം വിവാഹ വാർഷികം ആയിരുന്നു ഇന്ന്. നിരവധി പേരാണ് നടനും ഭാ​ര്യ മഞ്ജുവിനും ആശംസകളുമായി രം​ഗത്തെത്തിയത്. ഈ അവസരത്തിൽ മറ്റൊരു സന്തോഷം കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നരേൻ.

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നിഴൽക്കൂത്ത് എന്ന ചിത്രത്തിലാണ് നരേൻ ആദ്യമായി അഭിനയിച്ചത്. ജയരാജ് സംവിധാനം ചെയ്ത ഫോർ ദി പീപ്പിളിലെ സിറ്റി പൊലീസ് കമ്മീഷണറുടെ വേഷത്തിലൂടെനടൻ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിൽ മീര ജാസ്മിന്റെ നായകനായി അഭിനയിച്ചു. പിന്നീട് സഹനടനായും നടനായും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ബംഗാളി പതിപ്പുകളിലും , ചിത്രത്തിന്റെ രണ്ടാഭാഗത്തിലും പൊലീസ് ഓഫീസറുടെ വേഷം ചെയ്തത് നരേൻ ആയിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസമേറ്റ്‌സിലെ മുരളി എന്ന കഥാപാത്രം നരേന്റെ അഭിനയജീവിതത്തിലെ പ്രധാനപെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്. പന്തയക്കോഴി, ഒരേ കടൽ, മിന്നാമിന്നിക്കൂട്ടം എന്നിവ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപെട്ടവയാണ്. അതേസമയം, കമൽഹാസൻ നായകനായി എത്തിയ വിക്രം ആണ് നരേന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Leave a Reply

Your email address will not be published.