ചാക്കോച്ചനൊപ്പം അരവിന്ദ് സ്വാമി; ‘ഒറ്റ്’ സെപ്റ്റംബർ 2ന് തിയേറ്ററുകളിൽ

കുഞ്ചാക്കോ ബോബനും- അരവിന്ദ് സ്വാമിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നതിലൂടെ ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുന്ന ഒറ്റ് എന്ന ചിത്രം ഓണക്കാലം ആലോഷപൂർവ്വമാക്കുവാനായി സെപ്റ്റംബർ രണ്ടാം തീയതി പ്രദർശനത്തിനെത്തുന്നു. തമിഴിലും മലയാളത്തിലും ഒരുപോലെ ഒരുക്കുന്ന ഈ ചിത്രം വലിയ മുതൽ മുടക്കോടെയും വ്യത്യസ്ഥ ലൊക്കേഷനുകളിലൂടെയും ചിത്രീകരിച്ചതാണ്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും നടൻ ആര്യയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്

വൻ പ്രദർശനവിജയം നേടിയ തീവണ്ടി എന്ന ചിത്രത്തിൻ്റെ സംവിധായകനായ ഫെല്ലിനിയാണ് ചിത്രം സംവിധാനംചെയ്യുന്നത്. തീവണ്ടിക്കു ശേഷം ആഗസ്റ്റ് സിനിമ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഗോവാ, പുനാ, മുംബൈ ഹൈവേകൾ എന്നിവിടങ്ങളായിരുന്നു ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. പൂർണ്ണമായും ത്രില്ലർ മൂഡിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ നിരവധി ബഹുഭാഷാ അഭിനേതാക്കളും അഭിനയിക്കുന്നു.

ഒരു ബഹുഭാഷാചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നതെന്ന് സംവിധായകനായ ഫെല്ലിനി പറഞ്ഞു. വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് അഞ്ചു ഷെഡ്യൂളുകളോടെ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നതെന്ന് നിർമ്മാതാവ് ഷാജി നടേശനും പറഞ്ഞു. പ്രദർശനശാലകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൻ്റെ തൊട്ടുപിന്നാലെയെത്തുന്ന നിലയിൽ ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിപ്പിക്കുന്നു.

സഞ്ജീവിന്റേതാണ് തിരക്കഥ. എആർ.റഹ്മാൻ്റെ പ്രധാന സഹായിയായ കാഷിഫ് ആണ് സംഗീത സംവിധാനം. വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരിപ്പാട് എഡിറ്റിംഗും നിർവഹിക്കുന്നു.

Leave a Reply

Your email address will not be published.