ഷാജി കൈലാസിന്റെ അമ്മ അന്തരിച്ചു; സംസ്കാരം ശാന്തി കവാടത്തിൽ

സംവിധായകൻ ഷാജി കൈലാസിന്റെ മാതാവ് ജാനകിയമ്മ നിര്യാതയായി. 89 വയസ്സായിരുന്നു. ജാനകിയമ്മയുടെ വേർപാടിൽ ചലച്ചിത്ര പ്രവർത്തകരുൾപ്പടെയുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ചു. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ വിടവാങ്ങൽ സംഭവിച്ചിരിക്കുന്നത്.

ഷാജി കൈലാസ് എന്ന സംവിധായകനെ ആദ്യം തിരിച്ചറിഞ്ഞത് അമ്മയായിരുന്നു. മകന്റെ സ്വപ്നത്തിനനുസരിച്ച് വിടാൻ തയ്യാറായതും അമ്മ തന്നെ. ആനിയെ വിവാഹം കഴിക്കാൻ ഷാജി കൈലാസിന് ധൈര്യവും സമ്മതവും നൽകിയത് അമ്മ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ വിയോഗം ആനിയെയും തളർത്തിയിരിക്കുകയാണ്. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ നിൽക്കുകയാണ് മറ്റ് കുടുംബാംഗങ്ങൾ. സംസ്ക്കാരം വൈകുന്നേരം തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.

മലയാളികളുടെ പ്രിയപ്പെട്ട മാസ് സംവിധായകനാണ് ഷാജി കൈലാസ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കടുവ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ ഷാജി കൈലാസ് ഇനി സിനിമയിൽ സജീവമാകുകയാണ്.

Leave a Reply

Your email address will not be published.