സിബി മലയില്‍ ചിത്രം കൊത്ത് നാളെ പ്രദര്‍ശനത്തിന് എത്തും

ആസിഫ് അലിയും റോഷന്‍ മാത്യുവും ഒന്നിക്കുന്ന പുതിയ ചിത്രം കൊത്ത് സെപ്റ്റെംബര്‍ 16ന് നാളെ പ്രദര്‍ശനത്തിന് എത്തും. ഹേമന്ത് കുമാര്‍ എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം യു/എ സര്‍ട്ടിഫിക്കേഷനോടെയാണ് സെന്‍സര്‍ ചെയ്തത്.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ കീഴില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ നിഖില വിമല്‍, റോഷന്‍ മാത്യു, സുദേവ് ​​നായര്‍, സുരേഷ് കൃഷ്ണ, വിജിലേഷ് കാരയാട് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. നിര്‍മ്മാതാക്കള്‍ പറയുന്നതനുസരിച്ച്‌, ആധുനിക പരിഷ്കൃത സമൂഹത്തിലെ ക്രൂരതയുടെ മറ്റൊരു രൂപമായ മനുഷ്യന്‍ മറ്റൊരാളെ കൊല്ലുന്നതിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കാതല്‍. ഛായാഗ്രാഹകന്‍ പ്രശാന്ത് രവീന്ദ്രന്‍, സംഗീതസംവിധായകരായ ജേക്‌സ് ബിജോയ്, കൈലാസ് മേനോന്‍ എന്നിവരടങ്ങുന്നതാണ് സാങ്കേതിക സംഘം.

Leave a Reply

Your email address will not be published.