സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷും വിവാഹിതനായി, ചടങ്ങിൽ പങ്കെടുത്തത് വേണ്ടപ്പെട്ടവർ മാത്രം

നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റർ ലിനിയുടെ മക്കൾക്ക് ഇനി അമ്മ തണൽ. ലിനിയുടെ ഭർത്താവ് സജീഷിന്റെയും പ്രതിഭയുടെയും വിവാഹം വടകരയിൽ വച്ച് നടന്നു. മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉൾപ്പടെ നിരവധി പേർ സോഷ്യൽ മിഡിയയിൽ ഇരുവർക്കും ആശംസകൾ അറിയിച്ചിരുന്നു.

മലയാളികൾ ഏറെ നൊമ്പരത്തോടെയും അതിലേറെ സ്‌നേഹത്തോടെയും ഓർക്കുന്ന പേരാണ് സിസ്റ്റർ ലിനി. ലിനിയുടെ മക്കളായ റിതുലിനും സിദ്ധാർത്ഥ്‌നും തണലാവാൻ സജീഷ് പ്രതിഭയുടെ കഴുത്തിൽ മിന്നുകെട്ടി. ഇനി പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് സജീഷും പ്രതിഭയും. ഒപ്പം കുഞ്ഞുമക്കളും.

ലിനി വിടവാങ്ങിയിട്ട് നാല് വർഷമായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയായിരുന്നു വൈറസ് ബാധയേറ്റ് നഴ്‌സായിരുന്ന ലിനി മരണപ്പെടുന്നത്. അർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്ന ലിനി ആരോഗ്യ പ്രവർത്തകർക്കാകെ മാതൃകയായിരുന്നു.

എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്നും സജീഷ് കുറിച്ചു. ലിനി മരിക്കുമ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സജീഷിന് പിന്നീട് സര്‍ക്കാര്‍ ജോലി ലഭിച്ചിരുന്നു. ഇപ്പോള്‍ ആരോഗ്യവകുപ്പില്‍ ജീവനക്കാരനാണ് സജീഷ്. 

നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് നാല് വര്‍ഷമായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അർപ്പണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവർത്തകർക്കാകെ മാതൃകയായി മാറിയിരുന്നു. നൊമ്പരത്തോടെയും എന്നാല്‍ അതിലേറെ സ്നേഹത്തോടെയും മലയാളികള്‍ ഓര്‍ക്കുന്ന പേരാണ് സിസ്റ്റര്‍ ലിനിയുടേത്.

Leave a Reply

Your email address will not be published.