മക്കളെ ചേർത്തുപിടിച്ച്‌ നിറചിരിയോടെ സുരേഷ് ഗോപി

മക്കൾക്കും ഭാര്യയ്ക്കുമൊപ്പമുള്ള സുരേഷ് ഗോപിയുടെ പുത്തന‍ ചിത്രം ശ്രദ്ധ നേടുന്നു. ഗോകുൽ പകർത്തിയ ഈ ചിത്രത്തിൽ സുരേഷ് ഗോപിയ്ക്കും രാധികയ്ക്കുമൊപ്പം ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരെയും കാണാം. താരത്തിന്റെ ഫാൻ പേജുകളിൽ പ്രത്യക്ഷപ്പെട്ട ഈ ചിത്രം ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. അടുത്തിടെ സുരേഷ് ഗോപിയുടെ മകൻ മാഡ്ഡി എന്നു വിളിക്കുന്ന മാധവന്റെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു.

അതേസമയം, പാപ്പൻ എന്ന ചിത്രമാണ് സുരേഷ് ​ഗോപിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഒരിടവേളക്ക് ശേഷം ജോഷി- സുരേഷ് ​ഗോപി കൂട്ടുകെട്ട് തിരിച്ചെത്തിയ സിനിമ മലയാള ഇൻസ്ട്രിക്ക് തന്നെ വലിയൊരു മുതൽ കൂട്ടായി മാറിയിരുന്നു. സുരേഷ് ​ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പൻ ഇതിനോടകം 50 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു.

ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, സണ്ണി വെയ്ൻ തുടങ്ങിയവരും മുഖ്യ വേഷങ്ങളിൽ എത്തി.

Leave a Reply

Your email address will not be published.