ഒരു ഇന്റിമേറ്റ് സീൻ ചിത്രീകരിക്കാൻ ക്യാമറ ട്രിക്ക് ഇല്ല എന്നത് ശരിയാണ്, പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടിയുമായി സ്വാസിക

പ്രണയിതാവിനെ ചുംബിക്കുന്നതുപോലെയല്ല ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കുമ്പോൾ എന്നും ആ സമയം അഭിനേതാക്കളുടെ മനസിലൂടെ കടന്നുപോകുന്ന ചില കാര്യങ്ങൾ ഉണ്ടെന്നും തുറന്നു പറഞ്ഞ് സ്വാസിക. നടിയുടെ പുതിയ ചിത്രം ‘ചതുരത്തി’ൽ റോഷൻ മാത്യുവുമായുള്ള ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം.

‘ആളുകൾ ഇന്റിമേറ്റ് സീനുകളെ കുറിച്ച്‌ ചിന്തിക്കുമ്ബോൾ, മിക്കവർക്കും ഇത്തരം രംഗങ്ങൾ എങ്ങനെ ചിത്രീകരിച്ചുവെന്നും അഭിനേതാക്കളുടെ മനസിൽ അപ്പോൾ എന്താണെന്നും ഒക്കെയുള്ള സംശയങ്ങൾ ഉണ്ടാകും. ഒരു ഇന്റിമേറ്റ് സീനിൽ അഭിനയിക്കുമ്പോഴുള്ള അഭിനേതാക്കളുടെ ചിന്തകൾ പലതായിരിക്കും. അഭിനേതാക്കളുടെ ഭാവങ്ങളും ഡയലോഗുകളും ശ്രദ്ധിക്കേണ്ടതാണ്. ലൈറ്റ് നഷ്ടപ്പെടാതെ, കോ സ്റ്റാറിനെ തടയാതെ അഭിനയിക്കണം, സീനുകൾ ചിത്രീകരിക്കുന്നതിനായി ഛായാഗ്രാഹകൻ നിർദേശിക്കുന്ന സ്ഥാനം നിലനിർത്തണം, നിൽക്കുന്ന ദിശ പോലും ശ്രദ്ധിക്കണം, ഇങ്ങനെയുള്ള കാര്യങ്ങളായിരിക്കും അഭിനേതാവിന്റെ മനസിലൂടെ കടന്നുപോകുന്നത്.

നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയെ ചുംബിക്കുന്നത് പോലെയല്ല ഇത്. ഒരു ഇന്റിമേറ്റ് സീൻ ചിത്രീകരിക്കാൻ ക്യാമറ ട്രിക്ക് ഇല്ല എന്നത് ശരിയാണ്, എന്നാൽ അഭിനേതാക്കൾക്കിടയിൽ അത്തരം വികാരങ്ങളൊന്നും തന്നെ ഉണ്ടാവില്ല’ സ്വാസിക വ്യക്തമാക്കി. ടീസറിലുള്ള ഇന്റിമേറ്റ് സീനുകൾ അനാവശ്യമായി ചേർത്തതല്ല, അതിന് ഒരു കൃത്യമായ ലക്ഷ്യമുണ്ടെന്നും സിനിമ കാണുമ്ബോൾ നിങ്ങൾക്ക് മനസ്സിലാകുമെന്നും സ്വാസിക പറഞ്ഞു.

മറ്റേത് സീനുകളും ചിത്രീകരിക്കുന്നത് പോലെ ഇത്തരം സീനുകൾക്കും10, 20 ആളുകൾ ചുറ്റുമുണ്ടാകും. സംവിധായകൻ, ഛായാഗ്രാഹകൻ, ക്യാമറ ഓപ്പറേറ്റർമാർ, മേക്കപ്പ് മാൻ, ലൈറ്റ് ബോയ്‌സ്, തുടങ്ങി നിരവധി പേരുടെ സാന്നിധ്യത്തിലാകും ഇന്റിമേറ്റ് സീനുകൾ ചിത്രീകരിക്കുക’ നടി കൂട്ടിച്ചേർത്തു.\

‘ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കുന്ന സ്ത്രീകളെ വിലക്കുക എന്നത് ഇപ്പോൾ മാറി വരുന്നുണ്ട്. അവളുടെ രാവുകൾ (1978), രതിനിർവേദം (1978) എന്നീ സിനിമകൾ റിലീസ് ചെയ്ത കാലത്തെ അപേക്ഷിച്ച്‌ ആളുകൾ കൂടുതൽ ഇങ്ങനെയുള്ള സിനിമകളെയും സീനുകളെയും സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു. പക്ഷേ നമുക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. 80 ശതമാനം പ്രേക്ഷകരും അതിനെ അഭിനന്ദിക്കുമ്പോൾ ഒരു ചെറിയ വിഭാഗം ഇപ്പോഴും പിൻ വലിയുന്നു എന്നത് ഖേദകരമാണ്.

Leave a Reply

Your email address will not be published.