Tag Archives: Anikha Surendran

അനിഖ സുരേന്ദ്രൻ നായികയാകുന്നു, ഓഹ് മൈ ഡാർലിംഗ് ചിത്രീകരണം ആരംഭിച്ചു

സിനിമ ലോകത്ത് തന്റേതായ സ്ഥാനം നേടിയ കൊച്ചു മിടുക്കിയാണ് അനിഖ സുരേന്ദ്രൻ. അനിഖ ആദ്യമായി നായികയാകുന്ന ഓഹ് മൈ ഡാർലിംഗ് എന്ന ചിത്രത്തിന്റെ പൂജ ചടങ്ങ് നടന്നു. ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിന്റെ നിർമ്മാണം.

Anikha Surendran

ആൽഫ്രഡ്‌ ഡി സാമുവൽ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ജിനീഷ് കെ ജോയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വിജീഷ് പിള്ള ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിക്കുന്നു.

Anikha Surendran
Anikha In Oh My Darling