Tag Archives: Chuppu

ദുൽഖറിന്റെ ഗംഭീര പ്രകടനം : ബോളിവുഡ് ചിത്രം ചുപ്പിനെ ഏറ്റെടുത്ത് സിനിമാസ്വാദകർ

ആർ ബാൽകി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായി എത്തിയ ബോളിവുഡ് ചിത്രം ചുപ്പിനെ ഏറ്റെടുത്ത് കേരളത്തിലെ പ്രേക്ഷകരും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സിറ്റികളിൽ ചുപ്പ് സിനിമ സൗജന്യമായി കാണാനുള്ള അവസരം നൽകിയിരുന്നു. പത്തുമിനിറ്റ് നേരം കൊണ്ട് ഇൻഡ്യയൊട്ടാകെയുള്ള ഷോകളുടെ ടിക്കറ്റുകൾ സിനിമയെ സ്നേഹിക്കുന്ന ആസ്വാദകർ കരസ്ഥമാക്കിയിരുന്നു. ദുൽഖർ സൈക്കോ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കേരളത്തിൽ കൊച്ചിയിൽ നടന്ന പ്രദർശനത്തിൽ പ്രേക്ഷകർ ഒന്നടങ്കം ദുൽഖറിന്റെ കരിയറിലെ തന്നെ ഗംഭീര പ്രകടനമായിരുന്നുവെന്നും ദുൽഖറിന്റെ അഭിനയത്തിന് ദേശീയതലത്തിലുള്ള അംഗീകാരങ്ങളും തേടിയെത്തുന്നതാണ് ചുപ്പിലെ കഥാപാത്രം എന്ന് പ്രേക്ഷകർ വിലയിരുത്തി

. സിനിമ കണ്ട ശേഷം പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള റിവ്യൂ ബോർഡിൽ അതിഗംഭീരം എന്ന് മലയാളി പ്രേക്ഷകരും വിലയിരുത്തി.സിനിമാ നിരൂപകർക്കും മാധ്യമങ്ങൾക്കും സെലിബ്രിറ്റികൾക്കും മാത്രമായി നടത്താറുള്ള പ്രിവ്യു ഷോ സാധാരണ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം കൂടിയാണ് ചുപ്പ്. പ്രതികരണ ക്യാമെറകൾക്കുമുന്നിലുള്ള റിവ്യൂനു പകരം ചുപ്പിന്റെ റിവ്യൂ ബോർഡിൽ പ്രേക്ഷകരുടെ ചിത്രത്തിനോടും ദുൽഖറിനോടുമുള്ള ഇഷ്ടം വ്യക്തമാക്കിയാണ് തിയേറ്ററിൽ നിന്നും പ്രേക്ഷകർ മടങ്ങിയത്.

ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിന്റെ രചന ബാൽകിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവരാണ്. സംഭാഷണം ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാനൊപ്പം സണ്ണി ഡിയോൺ, പൂജ ബട്ട്, ശ്രേയ ധന്വന്തരി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ത്രില്ലടിപ്പിച്ച ചുപ്പിന്റെ ട്രെയിലറിന് ഇതുവരെ ഒരു കോടിയിൽ പരം കാഴ്ചക്കാരാണ് യൂട്യൂബിൽ. ചിത്രത്തിന്റെ പ്രിവ്യു ഷോക്ക് കിട്ടിയ സ്വീകാര്യത തിയേറ്ററുകളിലെ പ്രദർശനങ്ങൾക്കു മാറ്റുകൂട്ടുമെന്നുറപ്പാണ്. ചിത്രം സെപ്റ്റംബർ 23 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. പി ആർ ഓ പ്രതീഷ് ശേഖർ.

മിനിറ്റുകൾക്കുള്ളിൽ ദുൽഖറിന്റെ ചുപ്പിന്റെ ടിക്കറ്റുകൾ കരസ്ഥമാക്കി പ്രേക്ഷകർ

സിനിമാ ആസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ ചിത്രം ‘ചുപ് : റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ സിനിമാ പ്രേമികൾക്ക് സൗജന്യമായി കാണാൻ അവസരം നൽകിയിരുന്നു. ഒന്നര മിനുട്ടിനുള്ളിൽ കേരളത്തിലെ മുഴുവൻ ടിക്കറ്റുകളും ബുക്ക് ചെയ്യപ്പെട്ടു. ഇന്ത്യയിലെ എല്ലാ തിയേറ്ററുകളിലും പത്തു മിനിട്ടിനുള്ളിൽ ടിക്കറ്റുകൾ പ്രേക്ഷകർ കരസ്ഥമാക്കി. സെപ്റ്റംബർ 23ന് ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തുന്ന ചിത്രം റിലീസിന് മൂന്ന് ദിവസം മുമ്പേയാണ് ഫ്രീയായി കാണാനുള്ള അവസരം ആരാധകർക്ക് ലഭിച്ചത്. പൊതുവേ നിരൂപകര്‍ക്കും സിനിമാ രംഗത്തെ സെലിബ്രിറ്റികൾക്കും മാത്രമായി ഒരുക്കാറുള്ള പ്രിവ്യൂ ഷോ ഇത്തവണ പ്രേക്ഷകര്‍ക്കെല്ലാവര്‍ക്കുമായി അണിയറപ്രവർത്തകർ ഒരുക്കി പുതിയ ഒരു പ്രൊമോഷൻ രീതിക്കു തുടക്കമിട്ടു.

ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ (മുംബൈ , അഹമ്മദാബാദ്,ലക്ക്‌നൗ , ജയ്‌പൂർ , ബാംഗ്ലൂർ , കൊച്ചി, പൂനെ, ഡൽഹി , ഗുർഗാവാൻ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ) ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നേ ഇന്ന് ഉച്ചക്ക് 12 മണിക്കാണ് ബുക്കിങ് ആരംഭിച്ചത് .സെപ്റ്റംബര്‍ 20ന് നടക്കുന്ന പ്രിവ്യൂ ഷോയിലേക്ക് ബുക്ക് മൈ ഷോയിലൂടെയാണ് ടിക്കറ്റുകൾ ഫ്രീ ആയി പ്രേക്ഷകർ ഇന്ത്യയിൽ പത്തുമിനിറ്റുനുള്ളിൽ ബുക്ക് ചെയ്തത്.

ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ഇത്. ആർ ബാൽകി ആണ് സംവിധായകൻ. ബാൽകിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. സണ്ണി ഡിയോൺ, പൂജ ബട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ത്രില്ലടിപ്പിച്ച ചുപ്പിന്റെ ട്രെയിലറിന് ഇതുവരെ ഒരു കോടിയിൽ പരം കാഴ്ചക്കാരാണ്. പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ തിയേറ്ററിൽ ചുപ്പിലൂടെ ഗംഭീര പ്രകടനം നടത്തുമെന്ന് ഉറപ്പുതരുകയാണ് ട്രൈലെർ. സെപ്റ്റംബർ 23 ന് ഇന്ത്യയൊട്ടാകെ ചിത്രം തിയേറ്ററിലെത്തും . വാർത്താ പ്രചരണം പി ആർ ഓ പ്രതീഷ് ശേഖർ.