Tag Archives: Dileep

ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്നയാളായി മാറിയിരിക്കുകയാണ് ഞാൻ, എപ്പോൾ പുതിയ ഫോൺ വാങ്ങിയാലും പൊലീസുകാർ കൊണ്ടുപോകും- ദിലീപ്‌

മൊബൈൽ ഷോറൂമിന്റെ ഉദ്ഘാടന വേദിയിലെത്തിയപ്പോൾ ആരാധകരെ പൊട്ടിച്ചിരിപ്പിച്ച് പ്രിയ താരം ദിലീപ്. അടുത്തിടെയായി താൻ ഏത് ഫോൺ വാങ്ങിയാലും പൊലീസുകാർ കൊണ്ടുപോകുന്ന അവസ്ഥയാണെന്ന് ദിലീപ് പറഞ്ഞു.

‘കുറേ വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് ഒരു പബ്ലിക് വേദിയിൽ എല്ലാവരെയും നേരിട്ട് കാണാൻ വന്നിരിക്കുന്നത്. വലിയ സന്തോഷം. ഫോൺ കമ്പനിക്കാരൊക്കെ ഏറ്റവും കൂടുതൽ എന്നെയാണ് വിളിക്കുന്നത്. ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്നയൊരാളായി മാറിയിരിക്കുകയാണ് ഞാൻ.

ഞാൻ എപ്പോൾ ഫോൺ വാങ്ങിച്ചാലും പൊലീസുകാർ വന്ന് കൊണ്ടുപോകും. കഴിഞ്ഞ തവൺ 13 പ്രോ ഇറങ്ങിയപ്പോൾ ഇവർ എനിക്ക് തന്നിരുന്നു. അതും എന്റെ കൈയീന്ന് പോയി. ഇത്തവണ ഇവർ 14 പ്രോ തരാന്നൊക്കെ പറയുന്നുണ്ട്. അത് ആരും കൊണ്ടുപോകല്ലേന്നൊരു പ്രാർത്ഥനയിലാണ് ഇപ്പോൾ.’- ദിലീപ് പറഞ്ഞു. ഷോറൂമിന്റെ ഉദ്ഘാടനത്തിന് ദിലീപിനെക്കൂടാതെ നാദിർഷ, ടിനി ടോം, സംവിധായകൻ അരുൺ ഗോപി, സാനിയ ഈയ്യപ്പൻ, ഷിയാസ് കരീം, ജീവ എന്നിവരും എത്തിയിരുന്നു.

ദിലീപ് അരുൺ ഗോപി ചിത്രത്തിൻറെ പൂജ നടന്നു, നായിക തമന്ന

സംവിധായകൻ അരുൺ ഗോപി രാമലീലയ്ക്ക് ശേഷം വീണ്ടും ദിലീപുമായി ഒന്നിക്കാൻ ഒരുങ്ങുകയാണെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
സിനിമയുടെ പൂജ ഇന്ന് കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നടന്നു.

ഇത്തവണ ദിലീപിനൊപ്പം തമന്ന ആണ് നായികയായി എത്തുന്നത്. . തിരക്കഥ ഒരുക്കുന്നത് ഉദയ്ക്യഷ്ണയാണ്. പൂജയിൽ ദിലീപ്, തമന്ന, സിദ്ധിഖ് എന്നിവർ പങ്കെടുത്തു.

അഞ്ചു വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു ദിലീപ് ചിത്രവുമായി എത്തുകയാണ് അരുൺ ഗോപി. കൂടാതെ തമന്നയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്.

ഉടൻ ചിത്രത്തെക്കുറിച്ച്‌ കൂടുതൽ വിവരങ്ങളും ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. “രാമലീല” ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനാണ് നേടിയത്. ദിലീപിൻറെ പുതിയ ചിത്രം അജിത് വിനായക ഫിലിംസിൻറെ ബാനറിൽ വിനായക അജിത് ആണ് നിർമിക്കുന്നത്

ദിലീപേട്ടൻ ഭാഗ്യം നോക്കുന്ന ആളാണ്, അത് ദിലീപേട്ടന്റെ കുഴപ്പമാണെന്ന് ഞാൻ ഒരിക്കലും പറയില്ല- കലാഭവൻ ഷാജോൺ

മലയാള സിനിമയിൽ അഭിനേതാവായും സംവിധായകനായും തിളങ്ങിയ താരമാണ് കലാഭവൻ ഷാജോൺ. മിമിക്രി കലാകാരനായാണ് തൻ്റെ കലാജീവിതം തുടങ്ങുന്നത്. ആദ്യമൊക്കെ ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തുകയും ഹാസ്യ വേഷങ്ങൾ ചെയ്ത് പ്രേകഷകരുടെ കൈയ്യടി നേടിയ താരം കൂടിയാണ്. ദിലീപിൻ്റെയൊപ്പമുള്ള ‘മൈ ബോസ്’ എന്ന ചിത്രത്തിലാണ് മുഴുനീള ഹാസ്യ വേഷം ചെയ്തത്. അതിന് ശേഷം ചെയ്ത ‘ദൃശ്യം’ എന്ന സിനിമയിലെ സഹദേവനായി എത്തിയതോടെയാണ് ഷാജോണിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്.

ഇപ്പോൾ മലയാള സിനിമയിലെ തിരക്കേറിയ നടന്മാരിൽ ഒരാളാണ് അദ്ദേഹം. അതിനിടെ സംവിധായകന്റെ റോളിലും ഷാജോൺ എത്തിയിരുന്നു.മലയാളത്തിലെ മുൻനിര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ദിലീപ് എന്നിവർക്കൊപ്പമെല്ലാം നിരവധി ചിത്രങ്ങളിൽ എത്തിയിട്ടുള്ള താരമാണ് ഷാജോൺ.

ഇപ്പോഴിതാ തന്റെ തുടക്കകാലത്ത് ദിലീപ് നൽകിയ പിന്തുണയെ കുറിച്ച് സംസാരിക്കുകയാണ് കലാഭവൻ ഷാജോൺ. ഒരുപാട് വേഷങ്ങൾ തനിക്ക് വാങ്ങി തന്നത് ദിലീപ് ആണെന്ന് ഷാജോൺ പറയുന്നത്.

പറക്കും തളിക ആയിരുന്നു ദിലീപേട്ടൻ ഒപ്പമുള്ള ആദ്യ ചിത്രം. പടം ഹിറ്റായി. പിന്നെ നമ്മളൊരു മിമിക്രിക്കാരൻ ആയത് കൊണ്ട് ദിലീപേട്ടൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് കഴിഞ്ഞ് എല്ലാ സിനിമയിലും ദിലീപേട്ടൻ വിളിക്കും. ഒരു സീനാണെങ്കിലും അവന് കൊടുക്കണമെന്ന് സംവിധായകരോട് പറയും. ദിലീപേട്ടൻ ഭാഗ്യം നോക്കുന്ന ഒരാളാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അത് എന്റെ ഭാഗ്യത്തിന് ശരിയായി. അതുകൊണ്ടാവാം. അതുകൊണ്ട് അത് ദിലീപേട്ടന്റെ കുഴപ്പമാണെന്ന് ഞാൻ ഒരിക്കലും പറയില്ല. അത് എന്നുമുണ്ടായിരിക്കട്ടെ.’

‘ദിലീപേട്ടൻ എല്ലാ സിനിമകളിലും എന്നെ വിളിച്ചിട്ടുണ്ട്. ഒരുമാതിരിപ്പെട്ട അദ്ദേഹത്തിന്റെ സൂപ്പർ സിനിമകളുടെ ഒക്കെ ട്രാക്ക് ഡബ്ബ് ചെയ്യിച്ചിരുന്നത് എന്നെ കൊണ്ടാണ്. അവസാനമിറങ്ങിയ കേശുവിന് വേണ്ടി വരെ ഡബ്ബ് ചെയ്തിട്ടുണ്ട്. ഫ്രീ ആണെങ്കിൽ ഒന്ന് ചെയ്യടാ മോനെ എന്ന് ദിലീപ് വിളിച്ച് പറയും അങ്ങനെ ആണ് പോയി ചെയ്യുന്നത്. എനിക്ക് വളരെ ഇഷ്ടമാണ് അങ്ങനെ ഡബ്ബ് ചെയ്യുന്നത്. എളുപ്പമാണ് എനിക്കത്.’

എന്റെ ഏറ്റവും വഴിത്തിരിവായ സിനിമയാണ് മൈ ബോസ്. സിനിമ കണ്ട് ഒരുപാട് പേർ എന്നെ വിളിച്ചു പറഞ്ഞു നന്നായിട്ടുണ്ടെന്ന്. അതിന്റെ ക്രെഡിറ്റ് ജിത്തു ജോസഫിനും അതിനോടൊപ്പം ദിലീപിനുമാണ്. കാരണം, മറ്റേതെങ്കിലും നടൻ ചെയ്യുന്നതിനേക്കാൾ അപ്പുറം അദ്ദേഹം ആ സിനിമയിൽ പേഴ്‌സണലി എനിക്ക് വേണ്ടി ചെയ്തിട്ടുണ്ട്. ഇന്റർവെൽ വരെ ദിലീപേട്ടന് കാര്യമായി അതിലൊന്നും ഇല്ല. ഹ്യൂമർ കൊണ്ടുവരുന്നത് എന്റെ കഥാപാത്രമാണ്.’

‘ഞാൻ അഭിനയിക്കുമ്പോൾ ദിലീപേട്ടൻ വന്ന് നിന്ന് ഇങ്ങനെ ചെയ്താൽ നന്നായിരിക്കും എന്നൊക്കെ പറഞ്ഞു തരും. നമ്മൾ ചിന്തിക്കുന്നതിന് അപ്പുറം ഹ്യൂമർ ചിന്തിച്ച് പറഞ്ഞു തരുന്ന ആളാണ്.കോമ്പിനേഷൻ സീനിൽ പോലും അങ്ങനെ ആണ്. കുറെ സൂപ്പർ ഹിറ്റ് സീനുകൾ ഒക്കെ ഉണ്ടായേക്കുന്നത് ഒന്നുമില്ലാത്തിടത്ത് നിന്ന് സിറ്റുവേഷൻ ഉണ്ടാക്കി അവതരിപ്പിച്ചതാണ്.’