Tag Archives: Kunchacko Boban

കുഞ്ചാക്കോ ബോബന്‍ അരവിന്ദ് സ്വാമി ചിത്രം ഒറ്റ് സെപ്റ്റംബര്‍ 8ന്

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ‘ഒറ്റ്’ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം സെപ്റ്റംബര്‍ 8ന് മലയാളത്തിലും തമിഴിലുമായി പ്രദര്‍ശനത്തിന്‌എത്തും. രണ്ടകം എന്നാണ് തമിഴിലെ പേര്.

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രവുമാണ് ഇത്. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്.

ടി പി ഫെല്ലിനിയാണ് ചിത്രം ഒരുക്കുന്നത്. ദി ഷോ പീപ്പിളിന്റെ ബാനറില്‍ സിനിമാ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എ എച്ച്‌ കാശിഫും അരുള്‍ രാജും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍, പശ്ചാത്തല സംഗീതം അരുള്‍ രാജ്, ഛായാഗ്രാഹണം വിജയ്, അപ്പു എന്‍ ഭട്ടതിരി എഡിറ്റിംഗ്, സ്റ്റില്‍സ് റോഷ് കൊളത്തൂര്‍, സ്റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരം, റോണക്‌സ് സേവ്യര്‍ മെയ്ക്കപ്പ്, സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കര്‍, ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം, സഹനിര്‍മാണം സിനിഹോളിക്‌സ്, പി ആര്‍ ഒ ആതിര ദില്‍ജിത്ത്.

കുഞ്ചാക്കോ ബോബൻ – അരവിന്ദ് സ്വാമി ടീമിന്റെ ‘ഒറ്റ്’ റിലീസ് മാറ്റി

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ഒറ്റിന്റെ റിലീസ് തീയതി മാറ്റി. സംവിധായകൻ ടി പി ഫെല്ലിനി ആണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ദ്വിഭാഷ ചിത്രമായ ഒറ്റിന്റെ തമിഴ് റിലീസുമായി ബന്ധപ്പെട്ട കാരണങ്ങൾ മൂലമാണ് തീയതി മാറ്റുന്നത്. അതേസമയം മലയാളം പതിപ്പിൻറെ സെൻസറിംഗ് പൂർത്തിയായി. ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. രണ്ടു ഭാഷകളിൽ നിർമിച്ചിരിക്കുന്ന ചിത്രമായതിനാൽ ഒരേ ദിവസം റിലീസ് ചെയ്യാൻ വേണ്ടിയാണ് തീയതി മറ്റുന്നതെന്ന് ഫെല്ലിനി പറഞ്ഞു. സെപ്റ്റംബർ 2ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരുന്നത്.

ഇതൊരു നീണ്ട യാത്രയായിരുന്നു. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ ഈ ചിത്രത്തിനു വേണ്ടി ചോരയും നീരും കൊടുത്തിട്ടുണ്ട്. വലിയ ബജറ്റിൽ ഒരുങ്ങിയ ചിത്രമാണിത്. രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിലുമുള്ള പ്രേക്ഷകരെയാണ് മനസിൽ കാണുന്നത്. ഒരു കാര്യവും പരിഗണിക്കാതിരിക്കപ്പെടരുതെന്ന് തോന്നിയതിനാലാണ് ഈ റിലീസ് മാറ്റം. വൈകാതെ ഒരേ ദിവസം ചിത്രം ലോകമാകമാനം തിയറ്ററുകളിലെത്തിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു, പുതിയ റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നും സംവിധായകൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ചാക്കോച്ചനൊപ്പം അരവിന്ദ് സ്വാമി; ‘ഒറ്റ്’ സെപ്റ്റംബർ 2ന് തിയേറ്ററുകളിൽ

കുഞ്ചാക്കോ ബോബനും- അരവിന്ദ് സ്വാമിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നതിലൂടെ ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുന്ന ഒറ്റ് എന്ന ചിത്രം ഓണക്കാലം ആലോഷപൂർവ്വമാക്കുവാനായി സെപ്റ്റംബർ രണ്ടാം തീയതി പ്രദർശനത്തിനെത്തുന്നു. തമിഴിലും മലയാളത്തിലും ഒരുപോലെ ഒരുക്കുന്ന ഈ ചിത്രം വലിയ മുതൽ മുടക്കോടെയും വ്യത്യസ്ഥ ലൊക്കേഷനുകളിലൂടെയും ചിത്രീകരിച്ചതാണ്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും നടൻ ആര്യയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്

വൻ പ്രദർശനവിജയം നേടിയ തീവണ്ടി എന്ന ചിത്രത്തിൻ്റെ സംവിധായകനായ ഫെല്ലിനിയാണ് ചിത്രം സംവിധാനംചെയ്യുന്നത്. തീവണ്ടിക്കു ശേഷം ആഗസ്റ്റ് സിനിമ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഗോവാ, പുനാ, മുംബൈ ഹൈവേകൾ എന്നിവിടങ്ങളായിരുന്നു ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടന്നത്. പൂർണ്ണമായും ത്രില്ലർ മൂഡിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ നിരവധി ബഹുഭാഷാ അഭിനേതാക്കളും അഭിനയിക്കുന്നു.

ഒരു ബഹുഭാഷാചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നതെന്ന് സംവിധായകനായ ഫെല്ലിനി പറഞ്ഞു. വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് അഞ്ചു ഷെഡ്യൂളുകളോടെ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നതെന്ന് നിർമ്മാതാവ് ഷാജി നടേശനും പറഞ്ഞു. പ്രദർശനശാലകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൻ്റെ തൊട്ടുപിന്നാലെയെത്തുന്ന നിലയിൽ ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിപ്പിക്കുന്നു.

സഞ്ജീവിന്റേതാണ് തിരക്കഥ. എആർ.റഹ്മാൻ്റെ പ്രധാന സഹായിയായ കാഷിഫ് ആണ് സംഗീത സംവിധാനം. വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരിപ്പാട് എഡിറ്റിംഗും നിർവഹിക്കുന്നു.