Tag Archives: Mammootty

79 ദിവസത്തെ ചിത്രീകരണം, 56 ലൊക്കേഷനുകൾ; മമ്മൂട്ടിയുടെ ക്രിസ്റ്റഫർ പാക്കപ്പായി

മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണൻ ചിത്രം ക്രിസ്റ്റഫർ ചിത്രീകരണം പൂർത്തിയായി. 79 ദിവസത്തെ ചിത്രീകരണത്തിനു ശേഷം സെപ്റ്റംബർ 29ന് പുലർച്ചെ രണ്ട് മണിക്ക് ചിത്രീകരണം പൂർത്തിയാക്കി. 65 ദിവസത്തോളമായിരുന്നു സിനിമയിൽ മമ്മൂട്ടിയുടെ ചിത്രീകരണം നീണ്ടുനിന്നത്. ഈ അടുത്ത കാലത്ത് ഇറങ്ങുന്ന മമ്മൂട്ടിയുടെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് ആർ.ഡി. ഇലുമിനേഷൻസ് ആണ്. ബയോഗ്രാഫി ഓഫ് എ വിജിലൻറ് കോപ്പ് എന്ന ടാഗ്‌ലൈനിൽ ഇറങ്ങുന്ന ഈ ആക്‌ഷൻ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായും എത്തുന്നുണ്ട്.

വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം അറുപതോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളുൾപ്പടെ 56ൽ കൂടുതൽ ലൊക്കേഷനുകളാണ് ചിത്രത്തിനുണ്ടായത്.

ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രഫി: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആർഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എൻ്റർടൈൻമെൻ്റ്സ്, സ്റ്റിൽസ്: നവീൻ മുരളി, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ന്‍റെ റിലീസ് തീയതി ഉടന്‍ പുറത്തുവിടും

മമ്മൂട്ടി നായകനാകുന്ന ത്രില്ലർ ചിത്രം ‘റോഷാക്ക്’ ൻറെ റിലീസ് തീയതി ഉടൻ പുറത്തുവിടും. ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തുമെന്ന് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു .എന്നിരുന്നാലും, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ വൈകിയതിനാൽ റിലീസ് മാറ്റിവച്ചു.

.നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ചിത്രത്തിൻറെ ഭൂരിഭാഗവും ചിത്രീകരിച്ചത് കൊച്ചിയിലാണ്. ദുബായിൽ ഏതാനും ദിവസത്തെ ഷൂട്ടിംഗും ഉണ്ടായിരുന്നു.

മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആൻറണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണൂർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നിമിഷ് രവിയാണ് ഛായാഗ്രാഹകൻ. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ. ചിത്രത്തിൻറെ എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാസംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ് ജോർജ്, വസ്ത്രാലങ്കാരം സമീറ സനീഷ്. വിതരണം വേ ഫെയർ. പി ആർ ഓ പ്രതീഷ് ശേഖർ.

ഭീഷ്‌മയിലെ മൈക്കിളപ്പനിൽ നിന്നും റോഷാക്കിലെ ലൂക്ക് ആന്റണിയിലേക്ക് പരകായ പ്രവേശം നടത്തി മെഗാസ്റ്റാർ മമ്മൂട്ടി

പ്രേക്ഷകരിൽ അമ്പരപ്പിന്റെയും ഭയത്തിന്റെയും ഭാവങ്ങൾ നിറച്ച് പ്രദർശനത്തിന് ഒരുങ്ങുന്ന മമ്മൂക്ക ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും മേക്കിങ്ങ് വീഡിയോയും ട്രെയ്‌ലറും എല്ലാം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഭീഷ്‌മയിലെ മൈക്കിളപ്പനിൽ നിന്നും റോഷാക്കിലെ ലൂക്ക് ആൻ്റണിയിലേക്ക് മെഗാസ്റ്റാർ പരകായപ്രവേശം നടത്തുമ്പോൾ പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ വേറെ തലങ്ങളിലേക്ക് ഉയരുന്ന കാഴ്ചയും കാണുവാൻ സാധിക്കുന്നുണ്ട്. ഒരു പ്രതികാരത്തിൻ്റെ കഥയാണ് ചിത്രമെന്ന് ചില അനുമാനങ്ങൾക്കൊപ്പം വൈറ്റ് റൂം ടോർച്ചറിനെ കുറിച്ചെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊടുമ്പിരി കൊള്ളുകയാണ്.

തന്റെ ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പൻ വിജയമാക്കി തീർത്ത നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലർ ചിത്രം റോഷാക്കിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. മമ്മൂക്കയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രവും നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. വേഫെറർ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രോജെക്ട് ഡിസൈനർ – ബാദുഷ, ചിത്രസംയോജനം – കിരൺ ദാസ്, സംഗീതം – മിഥുൻ മുകുന്ദൻ, കലാസംവിധാനം – ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, ചമയം – റോണക്സ് സേവ്യർ & എസ്സ് ജോർജ്, വസ്ത്രാലങ്കാരം – സമീറ സനീഷ് എന്നിവരാണ് അണിയറ പ്രവർത്തകർ. ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ. പി ആർ ഓ പ്രതീഷ് ശേഖർ.

എനിക്ക് ജ്യേഷ്‍ഠനെപ്പോലെയല്ല, ജ്യേഷ്‍ഠൻ തന്നെയാണ് മമ്മൂക്ക- മോഹൻലാൽ

എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകളുമായി മോഹൻലാൽ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു മോഹൻലാല്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നത്. മമ്മൂട്ടി തനിക്ക് സ്വന്തം സഹോദരനെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.  മനുഷ്യര്‍ തമ്മില്‍ ജന്മബന്ധവും കര്‍മബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ വിശ്വാസം. ജന്മബന്ധത്തേക്കാള്‍ വലുതാണ് ചിലപ്പോള്‍ കര്‍മബന്ധം.

Mammootty

അത്യാവശ്യ സമയത്തെ കരുതല്‍ കൊണ്ടും അറിവും കൊണ്ടും ജീവിതം മാതൃകയാക്കിക്കൊണ്ടുമൊക്കെ ഒരാള്‍ക്ക് മറ്റൊരാളുമായി ദൃഢമായി കര്‍മ ബന്ധമുണ്ടാക്കാം. കൂടെ പിറന്നിട്ടില്ല എന്നിട്ടും മമ്മൂട്ടിക്ക, ഇച്ചാക്ക തനിക്ക് വല്യേട്ടനാകുന്നത്. ജ്യേഷ്‍ഠനാകുന്നത് അങ്ങനെയാണ്. എനിക്ക് ജ്യേഷ്‍ഠനെപ്പോലെയല്ല, ജ്യേഷ്‍ഠൻ തന്നെയാണ് അദ്ദേഹം.

Mammootty

ഒരേ സമയത്ത് സിനിമയിലെത്തിയെങ്കിലും പ്രായം കൊണ്ടും സ്‍നേഹം കൊണ്ടും ജ്യേഷ്‍ഠൻ. വ്യക്തിജീവിതതത്തിലും അഭിനയ ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാള്‍. ശരീരം ശബ്‍ദം കൊണ്ടും അഭിനയം കൊണ്ടുമൊക്കെ ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി, നാലഞ്ച് തലമുറകളുടെ വല്യേട്ടനായി ഇങ്ങനെ നിലനില്‍ക്കുക എന്നത് നിസാര കാര്യമല്ല.

ദുരൂഹതയും ആകാംക്ഷയും നിറച്ച് മമ്മൂക്ക ചിത്രം റോഷാക്കിന്റെ മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങി; ട്രെയ്‌ലർ സെപ്റ്റംബർ ഏഴിന്

ഭയത്തിന്റെ മൂടുപടവുമായെത്തി പ്രേക്ഷകരിൽ ആകാംക്ഷയും അത്ഭുതവും ഉളവാക്കി മമ്മൂട്ടി ചിത്രം റോഷാക്കിന്റെ മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങി. ഏറെ ദുരൂഹതകൾ നിറച്ചാണ് മേക്കിങ്ങ് വീഡിയോയും എത്തിയിരിക്കുന്നത്. സെപ്റ്റംബർ ഏഴിന്‌ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങും. തന്റെ ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പൻ വിജയമാക്കി തീർത്ത നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലർ ചിത്രം റോഷാക്കിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. മമ്മൂക്കയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രവും നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. വേഫെറർ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രൊജക്റ്റ് ഡിസൈനർ – ബാദുഷ, ചിത്രസംയോജനം – കിരൺ ദാസ്, സംഗീതം – മിഥുൻ മുകുന്ദൻ, കലാസംവിധാനം – ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, ചമയം – റോണക്സ് സേവ്യർ & എസ്സ് ജോർജ്, വസ്ത്രാലങ്കാരം – സമീറ സനീഷ് എന്നിവരാണ് അണിയറപ്രവർത്തകർ. ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ. പി ആർ ഓ – പ്രതീഷ് ശേഖർ.

കേരളത്തനിമയിൽ മമ്മൂട്ടി, ചിത്രം ഏറ്റെടുത്ത് ആരാധകർ

പുതിയ സ്റ്റൈലിഷ് ചിത്രങ്ങളുമായെത്തി ആരാധകരെ വിസ്മരിപ്പിച്ച് മമ്മൂട്ടി. പ്രായം തട്ടാത്ത മമ്മൂട്ടിയുടെ ലുക്ക് ഞൊടിയിട കൊണ്ട് ആരാധകർ ഏറ്റെടുത്ത് വൈറലാക്കുന്നതും പതിവു കാഴ്ചയാണ്. മുണ്ടും ഷർട്ടുമണിഞ്ഞ് കേരളതനിമയോടെ നിൽക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ഇന്നലെ രാത്രി മുതൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മിനിസ്റ്റർ വൈറ്റിന്റെ പരസ്യചിത്രത്തിൽ നിന്നുള്ളതാണ് ചിത്രം

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത മയക്കം, നിസാം ബഷീറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന റോഷാക്ക് എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ സിനിമകൾ. സി ബി ഐ ചിത്രത്തിന്റെ 5 ാം പതിപ്പാണ് മമ്മൂട്ടിയുടേതായ് തീയറ്ററിലെത്തിയ അവസാന ചിത്രം.

നിലവിൽ ബി ഉണ്ണികൃഷ്‍ണന്റെ പുതിയ സിനിമയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. പൂയംകുട്ടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് മമ്മൂട്ടി എത്തുന്ന വീഡിയോ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ശബ്ദസാന്നിധ്യമാവാന്‍ മോഹന്‍ലാലും മമ്മൂട്ടിയും

മമ്മൂട്ടിയും മോഹന്‍ലാലും ഒരു സിനിമയില്‍ ഒന്നിക്കുന്നുവെന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ അങ്ങനെ സംഭവിക്കുവാന്‍ പോകുകയാണ്, പക്ഷേ അത് സ്‌ക്രീന്‍ പങ്കിടനല്ല. മറിച്ച് പിന്നണിയിലാണ്.

Director Vinayan

വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഇരുവരും ശബ്ദം നല്‍കുന്നത്. സിജു വില്‍സനാണ് മുഖ്യകഥാപത്രമായി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

Mammootty & Mohanal

നായകന്‍ ആരാട്ടുപുഴ വേലയുധപ്പണിക്കരെ പരിചയപ്പെടുത്തുന്നത് മോഹന്‍ലാലിന്റെ ശബ്ദത്തോടെയാണ്. ആ കാലഘട്ടത്തിന്റെ വിവരണമാണ് മമ്മൂട്ടി നല്‍കുന്നത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും വിനന്‍ നന്ദി പറഞ്ഞു. മോഹന്‍ ലാലും മമ്മൂട്ടിയും ഡബ്ബിംഗ് തീയറ്ററില്‍ എത്തിയ ശേഷമാണ് ചിത്രത്തിന്റെ നിര്‍മാതാവ് ഗോപാലേട്ടനോട് വിവരം പറയുന്നതെന്നും വലിയ ആശ്ചര്യത്തോടെയാണ് അദ്ദേഹം പ്രതികരിച്ചതെന്നും വിനയന്‍ പറയുന്നു.

19 aam Noottandu Poster

ഇന്നും തന്നോട് വിദ്വേഷം വച്ച് പുലര്‍ത്തുന്നവര്‍ വിരലിലെണ്ണാവുന്ന ചില സംവിധായകര്‍ മാത്രമാണ്.ഇത് വായിക്കുമ്പോല്‍ അവര്‍ മനസ്സിലാക്കണം അവരോട് എനിക്ക് ശത്രുതയില്ലെന്ന്. 10 വര്‍ഷത്തോളം സിനിമ ചെയ്യാന്‍ അനുവദിക്കാതെ നിങ്ങള്‍ എന്നെ അല്ലെ ദ്രോഹിച്ചതെന്നും അദ്ദേഹം പറയുന്നു.