Tag Archives: Mohanlal

“മോഹൻലാലിന് പകരം ഇർഷാദ് നായകനാകുന്ന നല്ല സമയം “

തന്റെ ഏറ്റവും പുതിയ ചിത്രമായ “നല്ല സമയത്തിൽ ” മോഹൻലാലിന് വേണ്ടി ഒമർ ലുലു തയ്യാറാക്കിയ കഥാപാത്രത്തിലേക്ക് ഇർഷാദ് എങ്ങനെ എത്തി എന്ന് തന്റെ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരിക്കുകയാണ് ഒമർ ലുലു

” തൃശ്ശൂർകാരനായ സ്വാമിയേട്ടൻ എന്ന സ്വാമിനാഥനാണ് “നല്ല സമയം” എന്ന എന്റെ പുതിയ സിനിമയിലെ നായക കഥാപാത്രത്തിന്റെ പേര്.

ഞാന്‍ ലാലേട്ടനെ മനസ്സിൽ കണ്ടാണ്
“നല്ല സമയം” എഴുതിയത് പക്ഷേ ലാലേട്ടൻ എന്ന ഫാക്ടർ എത്താനുള്ള ദൂരം ആലോചിച്ച ശേഷം പിന്നെ ആര് എന്ന ചോദ്യമായി മനസ്സിൽ അതും തൃശ്ശൂരാണ് കഥ നടക്കുന്നത് തൃശ്ശൂർ ഭാഷയാണ് മെയിന്‍.
അങ്ങനെയാണ് ഞാന്‍ എന്റെ നാട്ടുകാരനായ തൃശ്ശൂർകാരനായ നമ്മുടെ ഇർഷാദ് ഇക്കയിലേക്ക് സ്വാമിയേട്ടൻ എന്ന നായക കഥാപാത്രമായി പോകുന്നത്‌.

കഥ കേട്ട് ഇർഷാദ് ഇക്കാ പറഞ്ഞു,”കഥ കൊള്ളാം നല്ല എന്റർട്ടേനർ ആണ് നാല് പെണ്ണ്‌പിള്ളേരും ഞാനും നൂലുണ്ടയും തമാശയും” പക്ഷേ ഞാന്‍ ഇങ്ങനെയൊക്കെ പാട്ട് ഒക്കെ പാടി ഡാൻസ് ചെയ്താൽ ശരിയാവ്വോ ആളുകൾക്കു ഇഷ്ടമാവുമോ ? ഞാന്‍ പറഞ്ഞു അത് ഓക്കെയാണ് ഇക്ക,ഇക്ക ചെയ്താൽ ഒരു ഫ്രഷ്നെസ്സ് ഉണ്ടാവും വിചാരിച്ച പോലെ വർക്ക് ഔട്ട് ആയി വന്നാൽ ഇക്കാടെ കരിയറിന് ഒരു പുതിയ തുടക്കമാവും.
ഇനി അഥവാ വിചാരിച്ച പോലെ വർക്ക് ഔട്ട് ആയില്ലെങ്കിൽ മാക്സിമം കുറെ ട്രോൾ വരും, പരാജയപ്പെടാൻ തയ്യാറായിട്ടുള്ളവൻ തന്നെ ഇക്കാ ജയിച്ചിട്ടുള്ളൂ റിസ്ക് എടുത്തവനെ എവിടെ എങ്കിലും എത്തിയട്ട് ഉള്ളൂ അങ്ങനെ കുറെ മോട്ടിവേഷൻ ടോക്സും അങ്ങട്ട് വെച്ച് കാച്ചി ഇക്ക ഫ്ള്ളാറ്റ്.

അങ്ങനെ എന്ന വിശ്വസിച്ച് കൂടെ വന്ന ഇർഷാദ് ഇക്ക “നല്ല സമയത്തിൽ” പൂണ്ട് വിളയാടിയട്ട് ഉണ്ട് എന്നാണ് എന്റെ വിശ്വാസം.
എന്റെയും ഇർഷാദ് ഇക്കാടെയും എല്ലാവരുടെയും നല്ല സമയം ആവട്ടെ “

കലന്തൂർ പ്രൊഡക്ഷൻ ബാനറിൽ കലന്തൂർ ആദ്യമായി നിർമിക്കുന്ന ചിത്രത്തിൽ ഇർഷാദിനെ കൂടാതെ നമ്മളെ ഒരുപാട്‌ ചിരിപ്പിച്ച നൂലുണ്ട വിജീഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒമർ ലുലു ഇതിലൂടെ പരിചയപ്പെടുത്തുന്നത് അഞ്ച് പുതുമുഖ നായികമാരെ ആണ്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ അടക്കം ഉള്ള താരങ്ങളും സപ്പോർട്ടിങ് വേഷങ്ങളിൽ എത്തുന്നുണ്ട്.

നവാഗതയായ ചിത്ര ഒമർ ലുലുവിന്റെ കൂടെ ചേർന്ന് എഴുതിയ ചിത്രത്തിൽ സിനു സിദ്ദാർഥ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഒറ്റ രാത്രി നടക്കുന്ന ഒരു ഫൺ ത്രിലർ ആയി എത്തുന്ന ചിത്രം നവംബറിൽ തിയറ്ററുകളിൽ എത്തും. പി ആർ ഓ പ്രതീഷ് ശേഖർ.

എനിക്ക് ജ്യേഷ്‍ഠനെപ്പോലെയല്ല, ജ്യേഷ്‍ഠൻ തന്നെയാണ് മമ്മൂക്ക- മോഹൻലാൽ

എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകളുമായി മോഹൻലാൽ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു മോഹൻലാല്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നത്. മമ്മൂട്ടി തനിക്ക് സ്വന്തം സഹോദരനെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.  മനുഷ്യര്‍ തമ്മില്‍ ജന്മബന്ധവും കര്‍മബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ വിശ്വാസം. ജന്മബന്ധത്തേക്കാള്‍ വലുതാണ് ചിലപ്പോള്‍ കര്‍മബന്ധം.

Mammootty

അത്യാവശ്യ സമയത്തെ കരുതല്‍ കൊണ്ടും അറിവും കൊണ്ടും ജീവിതം മാതൃകയാക്കിക്കൊണ്ടുമൊക്കെ ഒരാള്‍ക്ക് മറ്റൊരാളുമായി ദൃഢമായി കര്‍മ ബന്ധമുണ്ടാക്കാം. കൂടെ പിറന്നിട്ടില്ല എന്നിട്ടും മമ്മൂട്ടിക്ക, ഇച്ചാക്ക തനിക്ക് വല്യേട്ടനാകുന്നത്. ജ്യേഷ്‍ഠനാകുന്നത് അങ്ങനെയാണ്. എനിക്ക് ജ്യേഷ്‍ഠനെപ്പോലെയല്ല, ജ്യേഷ്‍ഠൻ തന്നെയാണ് അദ്ദേഹം.

Mammootty

ഒരേ സമയത്ത് സിനിമയിലെത്തിയെങ്കിലും പ്രായം കൊണ്ടും സ്‍നേഹം കൊണ്ടും ജ്യേഷ്‍ഠൻ. വ്യക്തിജീവിതതത്തിലും അഭിനയ ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാള്‍. ശരീരം ശബ്‍ദം കൊണ്ടും അഭിനയം കൊണ്ടുമൊക്കെ ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി, നാലഞ്ച് തലമുറകളുടെ വല്യേട്ടനായി ഇങ്ങനെ നിലനില്‍ക്കുക എന്നത് നിസാര കാര്യമല്ല.

‘ഗണപതി ബപ്പാ മോറിയ’: വിനായക ചതുര്‍ത്ഥി ആശംസകളുമായി മോഹന്‍ലാല്‍

ആരാധകര്‍ക്ക് വിനായക ചതുര്‍ത്ഥി ദിനത്തില്‍ ആശംസകള്‍ അറിയിച്ച്‌ പ്രിയനടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്. താരത്തിനും നിരവധി പേരാണ് കമന്റിലൂടെ ആശംസകള്‍ അറിയിച്ചത്. വീട്ടില്‍ തന്റെ ഗണപതി ശില്‍പങ്ങളുടെ ശേഖരത്തിന് അരികില്‍ നിന്നുള്ള ഒരു ചിത്രവും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. കൈയില്‍ ​ഗണപതിയുടെ ശില്‍പവും പിടിച്ചുള്ള മോഹന്‍ലാലിന്റെ ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

കലാവസ്തുക്കളുടെ വലിയ ശേഖരം സ്വന്തമായുള്ള ആളാണ് മോഹന്‍ലാല്‍. വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ തയ്യാറാക്കപ്പെട്ട 12 അടി ഉയരമുള്ള വിശ്വരൂപ ശില്‍പം മോഹന്‍ലാല്‍ അടുത്തിടെ സ്വന്തമാക്കിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

അതേസമയം, ഗണപതി ഭഗവാന്‍്റെ ജന്മദിനമാണ് വിനായക ചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളില്‍ വിനായക ചതുര്‍ത്ഥി ആഘോഷിക്കുന്നുണ്ടെങ്കിലും തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിങ്ങനെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും വിനായക ചതുര്‍ത്ഥി വലിയ പ്രാധാന്യത്തോടെ കൊണ്ടാടാറുണ്ട്.

“ഒരു പടത്തിന് പോയാലോ!”ചോദ്യവുമായി മോഹൻലാലും പൃഥ്വിരാജും മഞ്ജുവും

പ്രേക്ഷകരെ പഴയപോലെ തീയേറ്ററുകളിലേക്ക് തുടർച്ചയായി ആകർഷിക്കാൻ പുതിയ സിനിമകൾക്ക് കഴിയാത്ത ഒരു സാഹചര്യത്തിൽ, കേരളത്തിലെ നമ്പർ 1 മൂവിചാനലായ ഏഷ്യാനെറ്റ് മൂവീസ് , മലയാളം ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷൻ സംയുക്തമായി ചലച്ചിത്ര വ്യവസായത്തെ പിന്തുണച്ച് മുന്നോട്ടുവന്നിരിക്കുന്നു. തീയേറ്ററുകൾക്ക്മാത്രം നൽകാൻ കഴിയുന്ന ആ സവിശേഷ ദൃശ്യാനുഭവം ആസ്വദിക്കുന്നതിനായി ജനങ്ങളെ ക്ഷണിച്ചുകൊണ്ട് ഈ ഓണക്കാലത്ത് ഏഷ്യാനെറ്റ് മൂവീസ് ‘ഒരു പടത്തിന് പോയാലോ’ എന്ന പുതിയ പരസ്യ കാംപയ്ൻ അവതരിപ്പിച്ചിരിക്കുകയാണ്. തീയേറ്ററിൽ മാത്രം ലഭിക്കുന്നസിനിമയുടെ ആ ഇന്ദ്രജാലം മലയാളികളെ വീണ്ടും ഓർമിപ്പിച്ചു കൊണ്ട് പുതിയ റിലീസുകൾ തീയേറ്ററിൽ തന്നെ കാണാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് പുതിയ പരസ്യം. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്അസോസിയേഷന്റെസഹകരണത്തോടെയാണ് ഏഷ്യാനെറ്റ് മൂവീസ് കേരളമെങ്ങും ഈ പ്രചരണം ആരംഭിച്ചിരിക്കുന്നത്.

പുതിയ പരസ്യ കാപെയ്‌നെക്കുറിച്ച് സംസാരിച്ച ഏഷ്യാനെറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കിഷൻ കുമാറിന്റെവാക്കുകളിൽ, ‘ആരംഭകാലം തൊട്ട് ഏഷ്യാനെറ്റ് മൂവീസ്മലയാളം സിനിമയിൽ അഭിമാനിക്കുകയും അതിന്റെ ഉന്നതിക്കായി പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളതാണ്. മലയാളസിനിമ നിർമ്മാതാക്കൾ, വിതരണക്കാർ, തീയേറ്റർ ഉടമകൾ, സംവിധായകർ, നടീനടന്മാർ , സാങ്കേതികപ്രവർത്തകർ എന്നിങ്ങനെ സിനിമവ്യവസായത്തിന്റെ ഭാഗമായ നിരവധി ആളുകൾ നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കിയാണ് ഞങ്ങൾ ഇങ്ങനെയൊരു പരസ്യ പദ്ധതി തയ്യാറാക്കിയത്.’തീയേറ്ററുകളിലേക്ക്ജനങ്ങളെ ക്ഷണിച്ചു കൊണ്ട് പുതുചിത്രങ്ങളുടെ വ്യാജപതിപ്പുകൾക്കെതിരെ ശബ്ദമുയർത്തിയും ആദ്യമായാണ് ഒരു ടെലിവിഷൻ ചാനൽ ഇങ്ങനെയൊരു പരസ്യ പ്രചരണവുമായി മുന്നോട്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ പ്രചരണം പി ആർ ഓ പ്രതീഷ് ശേഖർ.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ശബ്ദസാന്നിധ്യമാവാന്‍ മോഹന്‍ലാലും മമ്മൂട്ടിയും

മമ്മൂട്ടിയും മോഹന്‍ലാലും ഒരു സിനിമയില്‍ ഒന്നിക്കുന്നുവെന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ അങ്ങനെ സംഭവിക്കുവാന്‍ പോകുകയാണ്, പക്ഷേ അത് സ്‌ക്രീന്‍ പങ്കിടനല്ല. മറിച്ച് പിന്നണിയിലാണ്.

Director Vinayan

വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഇരുവരും ശബ്ദം നല്‍കുന്നത്. സിജു വില്‍സനാണ് മുഖ്യകഥാപത്രമായി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

Mammootty & Mohanal

നായകന്‍ ആരാട്ടുപുഴ വേലയുധപ്പണിക്കരെ പരിചയപ്പെടുത്തുന്നത് മോഹന്‍ലാലിന്റെ ശബ്ദത്തോടെയാണ്. ആ കാലഘട്ടത്തിന്റെ വിവരണമാണ് മമ്മൂട്ടി നല്‍കുന്നത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും വിനന്‍ നന്ദി പറഞ്ഞു. മോഹന്‍ ലാലും മമ്മൂട്ടിയും ഡബ്ബിംഗ് തീയറ്ററില്‍ എത്തിയ ശേഷമാണ് ചിത്രത്തിന്റെ നിര്‍മാതാവ് ഗോപാലേട്ടനോട് വിവരം പറയുന്നതെന്നും വലിയ ആശ്ചര്യത്തോടെയാണ് അദ്ദേഹം പ്രതികരിച്ചതെന്നും വിനയന്‍ പറയുന്നു.

19 aam Noottandu Poster

ഇന്നും തന്നോട് വിദ്വേഷം വച്ച് പുലര്‍ത്തുന്നവര്‍ വിരലിലെണ്ണാവുന്ന ചില സംവിധായകര്‍ മാത്രമാണ്.ഇത് വായിക്കുമ്പോല്‍ അവര്‍ മനസ്സിലാക്കണം അവരോട് എനിക്ക് ശത്രുതയില്ലെന്ന്. 10 വര്‍ഷത്തോളം സിനിമ ചെയ്യാന്‍ അനുവദിക്കാതെ നിങ്ങള്‍ എന്നെ അല്ലെ ദ്രോഹിച്ചതെന്നും അദ്ദേഹം പറയുന്നു.