Tag Archives: Namitha Pramod

26 വയസ്സായി, പിറന്നാള്‍ ആഘോഷിച്ച്‌ നമിത പ്രമോദ്

ജയസൂര്യ – നാദിർഷ ടീമിന്റെ ത്രില്ലർ ചിത്രം ‘ഈശോ’ റിലീസിനായി കാത്തിരിക്കുകയാണ് നമിത പ്രമോദ്. അശ്വതി എന്ന അഭിഭാഷകയായി നടി ചിത്രത്തിൽ ഉണ്ടാകും. ഒക്ടോബർ അഞ്ചിനാണ് ഒടിടി റിലീസ്. കഴിഞ്ഞദിവസം നമിതയുടെ ജന്മദിനം ആയിരുന്നു. ഇരുപത്തിയാറാം പിറന്നാൾ താരം ആഘോഷിച്ചു.19 സെപ്റ്റംബർ 1996 നാണ് നടി ജനിച്ചത്. ഇപ്പോഴിതാ തനിക്കായി പിറന്നാൾ ആശംസകൾ അറിയിച്ച ഓരോരുത്തർക്കും നന്ദി പറഞ്ഞ് നമിത.

‘ഹാപ്പി 26, എനിക്ക് ജന്മദിനാശംസകൾ നേരാൻ സമയമെടുത്ത എല്ലാവർക്കും നന്ദി. നിങ്ങൾ ഓരോരുത്തരും എന്റെ ദിനത്തെ കൂടുതൽ സവിശേഷമാക്കി. ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു’-നമിത പ്രമോദ് കുറിച്ചു.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണു ഇവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നമിത അഭിനയലോകത്തേക്ക് വരുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണു. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രമാണൂ സിനിമയിൽ ആദ്യമായി ചെയ്തത്. ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ കൂടെയാണു. തുടർന്ന് ദിലീപ്ന്റെ നായികയായി സൗണ്ട് തോമയിലും , കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലും അഭിനയിച്ചു.

അത്രക്കിഷ്ടമാണ് അവരെ, ‘ഞാനൊരു ആണായിരുന്നെങ്കിൽ പ്രെപ്പോസ് ചെയ്തേനെ നമിത പ്രമോദ്

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ സീരിയലിൽ അഭിനയിക്കുകയും അതിന് ശേഷം സിനിമയിൽ ബാലതാരമായി അഭിനയിക്കാൻ അവസരം ലഭിക്കുകയും വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി തിളങ്ങാൻ അവസരം ലഭിക്കുകയും ചെയ്ത ഒരാളാണ് നടി നമിത പ്രമോദ്.

ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നമിത പ്രമോദ്. തിരിച്ച് വരവിന്റെ ഭാ​ഗമായി നടത്തിയ അഭിമുഖത്തിനിടെ നമിത പറ‍ഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഒരു ഓൺലെെൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് തനിക്ക് ക്രഷ് തോന്നിയ താരത്തെ കുറിച്ച് നമിത പറഞ്ഞത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി അനുഷ്ക ഷെട്ടിയാണ്. അവരോടാണ് തനിക്ക് ക്രഷ് തോന്നിയിട്ടുള്ളതെന്നും നമിത പറ‍ഞ്ഞു.

താനൊരു ആണായിരുന്നെങ്കിൽ അനുഷ്കയെ പ്രെപ്പോസ് ചെയ്തേനെ എന്നും അഭിമുഖത്തിനിടെ നമിത പറയുന്നുണ്ട്. അനുഷ്കയുടെ സംസാര രീതിയും ചിരിയുമെല്ലാം താനിക്ക് പണ്ട് മുതലെ ഇഷ്ടമാണ്. ഇന്നും ആ ഇഷ്ടത്തിന് കുറവ് വന്നിട്ടില്ലെന്നും നമിത പറഞ്ഞു. ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി നാദിർഷ സംവിധാനം ചെയ്ത ‘ഈശോ’ ആണ് നമിതയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. മറ്റു ചില ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. 2020 ൽ പുറത്തിറങ്ങിയ ‘അൽ മല്ലു’ ആയിരുന്നു ഒടുവിൽ തിയേറ്റിൽ എത്തിയ നമിത ചിത്രം.