Tag Archives: prithviraj

ഭൂമിയിൽ ഏറ്റവും ഇഷ്‌ടമുള്ളയാൾ ആര്, വെളിപ്പെടുത്തി അല്ലിമോൾ

പവർഫുൾ കപ്പിളാണ് പൃഥ്വിരാജും സുപ്രിയയും. അഭിനയത്തിലും സംവിധാനത്തിലും പൃഥ്വി ശോഭിക്കുമ്പോൾ നിർമ്മാണരംഗത്ത് സജീവമാണ് സുപ്രിയ.

മകൾ അലംകൃതയോടും ആരാധകർക്കിഷ്ടമാണ്. അലംകൃത പൃഥ്വി ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട അല്ലി മോൾ ആണ്. അല്ലിയുടെ ചിത്രങ്ങൾ സുപ്രിയയും പൃഥ്വിരാജും അപൂർവ്വമായി മാത്രമേ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുള്ളൂ. എന്നാൽ കുഞ്ഞ് അല്ലിയുടെ വിശേഷങ്ങളും എഴുത്തുമൊക്കെ ഇടയ്ക്ക് ഇരുവരും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.

എഴുത്തിൽ മിടുക്കിയാണ് അല്ലി. കുഞ്ഞുപ്രായത്തിൽ തന്നെ അല്ലിയുടേതായി ഒരു പുസ്തകവും റിലീസ് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, അല്ലിയുടെ മനോഹരമായൊരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുകയാണ് സുപ്രിയ.

“ഈ ഭൂമിയിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി എന്റെ അമ്മയാണ്. അവൾ എന്നോട് വളരെ ദയയുള്ളവളാണ്, അവൾ എന്നെ ഒരുപാട് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നു. ഞങ്ങൾ ഒരുമിച്ച്‌ പാചകം ചെയ്യാൻ ഇഷ്ടപ്പെടുന്നു. അവൾ എനിക്ക് രസകരമായ ക്ലാസുകൾ കണ്ടെത്തുന്നു. ഞങ്ങൾ ഒരുമിച്ച്‌ ഗെയിമുകൾ കളിക്കുന്നു. അവൾ എന്നെ ഒരുപാട് പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നു. ഞാൻ ഉയരമുള്ളയാളാവണമെന്ന് അവൾ ആഗ്രഹിക്കുന്നു. ഞാൻ വളരുമ്പോൾ ഒരു അതിശയിപ്പിക്കുന്ന വ്യക്തിയാവണമെന്ന് അവൾ ആഗ്രഹിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു അമ്മേ,” അല്ലിയുടെ കുറിപ്പ് ഇങ്ങനെ.

“മാതൃത്വം എളുപ്പമുള്ള കാര്യമല്ല, മിക്ക ദിവസങ്ങളിലും എല്ലാ അമ്മമാരെയും പോലെ, ഞാൻ ചെയ്യുന്നത് ശരിയാണോ എന്ന് സ്വയം സംശയിക്കുകയും കുറ്റബോധം തോന്നാറുമുണ്ട്. പക്ഷേ, അവളുടെ ഡയറിയിൽ ഇങ്ങനെയൊരു കുറിപ്പ് കാണുമ്ബോൾ ഞാൻ എന്തെങ്കിലും ശരിയായി ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു,” എന്നാണ് കുറിപ്പിനെ കുറിച്ച്‌ സുപ്രിയ കുറിക്കുന്നത്.

“ഒരു പടത്തിന് പോയാലോ!”ചോദ്യവുമായി മോഹൻലാലും പൃഥ്വിരാജും മഞ്ജുവും

പ്രേക്ഷകരെ പഴയപോലെ തീയേറ്ററുകളിലേക്ക് തുടർച്ചയായി ആകർഷിക്കാൻ പുതിയ സിനിമകൾക്ക് കഴിയാത്ത ഒരു സാഹചര്യത്തിൽ, കേരളത്തിലെ നമ്പർ 1 മൂവിചാനലായ ഏഷ്യാനെറ്റ് മൂവീസ് , മലയാളം ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷൻ സംയുക്തമായി ചലച്ചിത്ര വ്യവസായത്തെ പിന്തുണച്ച് മുന്നോട്ടുവന്നിരിക്കുന്നു. തീയേറ്ററുകൾക്ക്മാത്രം നൽകാൻ കഴിയുന്ന ആ സവിശേഷ ദൃശ്യാനുഭവം ആസ്വദിക്കുന്നതിനായി ജനങ്ങളെ ക്ഷണിച്ചുകൊണ്ട് ഈ ഓണക്കാലത്ത് ഏഷ്യാനെറ്റ് മൂവീസ് ‘ഒരു പടത്തിന് പോയാലോ’ എന്ന പുതിയ പരസ്യ കാംപയ്ൻ അവതരിപ്പിച്ചിരിക്കുകയാണ്. തീയേറ്ററിൽ മാത്രം ലഭിക്കുന്നസിനിമയുടെ ആ ഇന്ദ്രജാലം മലയാളികളെ വീണ്ടും ഓർമിപ്പിച്ചു കൊണ്ട് പുതിയ റിലീസുകൾ തീയേറ്ററിൽ തന്നെ കാണാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് പുതിയ പരസ്യം. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്അസോസിയേഷന്റെസഹകരണത്തോടെയാണ് ഏഷ്യാനെറ്റ് മൂവീസ് കേരളമെങ്ങും ഈ പ്രചരണം ആരംഭിച്ചിരിക്കുന്നത്.

പുതിയ പരസ്യ കാപെയ്‌നെക്കുറിച്ച് സംസാരിച്ച ഏഷ്യാനെറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കിഷൻ കുമാറിന്റെവാക്കുകളിൽ, ‘ആരംഭകാലം തൊട്ട് ഏഷ്യാനെറ്റ് മൂവീസ്മലയാളം സിനിമയിൽ അഭിമാനിക്കുകയും അതിന്റെ ഉന്നതിക്കായി പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളതാണ്. മലയാളസിനിമ നിർമ്മാതാക്കൾ, വിതരണക്കാർ, തീയേറ്റർ ഉടമകൾ, സംവിധായകർ, നടീനടന്മാർ , സാങ്കേതികപ്രവർത്തകർ എന്നിങ്ങനെ സിനിമവ്യവസായത്തിന്റെ ഭാഗമായ നിരവധി ആളുകൾ നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കിയാണ് ഞങ്ങൾ ഇങ്ങനെയൊരു പരസ്യ പദ്ധതി തയ്യാറാക്കിയത്.’തീയേറ്ററുകളിലേക്ക്ജനങ്ങളെ ക്ഷണിച്ചു കൊണ്ട് പുതുചിത്രങ്ങളുടെ വ്യാജപതിപ്പുകൾക്കെതിരെ ശബ്ദമുയർത്തിയും ആദ്യമായാണ് ഒരു ടെലിവിഷൻ ചാനൽ ഇങ്ങനെയൊരു പരസ്യ പ്രചരണവുമായി മുന്നോട്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ പ്രചരണം പി ആർ ഓ പ്രതീഷ് ശേഖർ.