Tag Archives: Sreenath Bhasi

 ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിച്ച് അവതാരക

അപമര്യാദയായി പെരുമാറിയ കേസിൽ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിച്ച് ഓൺലൈൻ അവതാരക. പരാതി പിൻവലിക്കാനുള്ള ഹർജി ഇവർ ഹൈക്കോടതിയിൽ ഒപ്പിട്ടുനൽകി. താരം പലതവണ മാപ്പ് പറഞ്ഞതിനെ തുടർന്നാണ് പരാതി പിൻവലിക്കുന്നതെന്ന് അവതാരക പറഞ്ഞു. ശ്രീനാഥ് ഭാസിയുടെ അഭിനയജീവിതത്തെ തകർക്കണമെന്നില്ല. പരാതി പിൻവലിക്കാൻ സമ്മർദമുണ്ടായിട്ടില്ലെന്നും അവർ പ്രതികരിച്ചു.

കേസിൽ അറസ്റ്റിലായ ശ്രീനാഥ് ഭാസിക്ക് അനിശ്ചിത കാലത്തേക്ക് സിനിമയിൽ നിന്ന് വിലക്കെർപ്പെടുത്തിയിരിക്കുകയാണ് നിർമാതാക്കളുടെ സംഘടന. സിനിമ മേഖലയിലെ മറ്റ് സംഘടനകളും വിലക്കിന് പിന്തുണ നൽകിയിട്ടുണ്ടെന്നാണ് വിവരം. സിനിമ സെറ്റിലെ ലഹരി ഉപയോഗം തടയുന്നതിന് പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടിരുന്നു.

ചട്ടമ്പി എന്ന തൻറെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി.

സംഭവത്തിൽ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കൽ), ഐപിസി 354 (ലൈംഗിക ചുവയോടെ സംസാരിക്കൽ), 294 ബി എന്നീ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിൻറെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

നടൻ്റെ വിലക്ക് എത്ര നാൾ എന്നത് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിക്കും. 4 സിനിമകളുടെ ഡബ്ബിങ് ജോലികളും ഒരു സിനിമാ ഷൂട്ടിംഗും പൂർത്തിയാക്കാൻ അനുവദിക്കും. നടീനടന്മാരുടെ നിസ്സഹകരണം ഒരുപാട് നാളായി സിനിമ മേഖല നേരിടുന്ന പ്രശ്നമാണ്.

തെറിവിളിച്ചിട്ടില്ല; സാധാരണ മനുഷ്യനായി നടത്തിയ പ്രതികരണം മാത്രം- ശ്രീനാഥ് ഭാസി

താൻ ആരെയും തെറിവിളിച്ചിട്ടില്ലെന്ന് നടൻ ശ്രീനാഥ് ഭാസി. ആരെയും ഞാൻ തെറിവിളിച്ചിട്ടില്ല എന്നോട് മോശമായി പെരുമാറിയപ്പോൾ സാധാരണ മനുഷ്യനായി പെരുമാറിയതാണെന്ന് ശ്രീനാഥ് ഭാസി. നടനെ ഇന്ന് പോലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. ഓൺലൈൻ മാധ്യമ പ്രവർത്തക നൽകിയ പരാതിയിലാണ് പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് ഭാസിക്കെതിരെയുള്ള കേസ്. അഭിമുഖത്തിനിടെ തെറിവിളിച്ചുവെന്നാണ് പരാതി. ചട്ടമ്പി എന്ന ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രത്തിൻറെ പ്രമോഷനിടെയായിരുന്നു സംഭവം. വനിതാ കമ്മീഷനിലും ഇതിൻറെ ഭാഗമായി പരാതി നൽകിയിരുന്നു.

അതേസമയം മറ്റ് ചില മാധ്യമങ്ങളും ശ്രീനാഥ് ഭാസിക്കെതിരെ ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്. മുൻപ് നടത്തിയ പല അഭിമുഖങ്ങളിലും ശ്രീനാഥ് ഭാസി ഇത്തരത്തിൽ പെരുമാറിയെന്നായിരുന്നു പരാതി.ജൂലൈയിൽശ്രീനാഥ് ഭാസിക്കെതിരെ പരാതിയുമായി ആലപ്പുഴയിലെ യുവ സംരംഭകർ രംഗത്തെത്തിയിരുന്നു.

ഫുട്‌ബോൾ ടർഫ് ഉദ്ഘാടനത്തിന് പണം വാങ്ങിയശേഷം ചടങ്ങിനെത്തിയില്ലെന്നായിരുന്നു പരാതി. നടനെതിരെ നടപടിക്കൊരുങ്ങുകയാണ് സംരംഭകർ അന്ന് വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു. ആലപ്പുഴ തിരുവമ്ബാടിയിൽ ആരംഭിക്കുന്ന ഫുട്‌ബോൾ ടർഫ് ഉദ്ഘാടനത്തിനാണ് നടൻ ശ്രീനാഥ് ഭാസിയെ ക്ഷണിച്ചത്. ഇതിനായി ആറുലക്ഷം രൂപ ശ്രീനാഥ് പ്രതിഫലം ആവശ്യപ്പെട്ടു. നാല് ലക്ഷം രൂപ മുൻകൂറായി നൽകിയ ശേഷം ബാക്കി തുക ഉദ്ഘാടന ദിവസം നൽകുമെന്നായിരുന്നു കരാർ.

ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചട്ടമ്പി. ഇന്ന് (സെപ്റ്റംബർ 23) ചിത്രം തിയേറ്ററുകളിലെത്തി. ശ്രീനാഥ്‌ ഭാസിയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ചട്ടമ്ബിയിലേത്. ചിത്രം സംവിധാനം ചെയ്യുന്നത് അഭിലാഷ് എസ് കുമാറാണ്. 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ചട്ടമ്ബിക്കുണ്ട്. ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ഗ്രേസ് ആന്റണി, മൈഥിലി, ഗുരു സോമസുന്ദരം, ബിനു പപ്പു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഫറൂഖ് കോളേജിനെ ഇളക്കിമറിച്ച് ശ്രീനാഥ്‌ ഭാസി; ചട്ടമ്പിയുടെ വിശേഷങ്ങൾ പങ്കുവെക്കാൻ താരങ്ങൾ കാമ്പസിൽ

ചട്ടമ്പി സിനിമയുടെ വിശേഷം പങ്കുവെക്കാൻ ശ്രീനാഥ്‌ ഭാസിയും സംഘവും കോഴിക്കോട് ഫറൂഖ് കോളേജിൽ എത്തിയപ്പോൾ ആരാധകരുടെ ആവേശം അണപൊട്ടി. ആർപ്പുവിളിച്ചും കൈയ്യടിച്ചും പാട്ടു പാടിയും വിദ്യാർത്ഥികൾ ചട്ടമ്പി ടീമിനെ സ്വീകരിച്ചു. സംവിധായകൻ അഭിലാഷ് എസ് കുമാർ, നായിക ഗ്രേയ്‌സ് ആന്റണി, സംഗീത സംവിധായകൻ ശേഖർ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജ്, കോസ്റ്റ്യും ഡിസൈനർ മഷർ ഹംസ എന്നിവരും ഭാസിക്കൊപ്പം ഉണ്ടായിരുന്നു. ചട്ടമ്പിയിലെ പാട്ടുപാടിയും നൃത്തം വെച്ചും ഭാസിയും സംഘവും കുട്ടികളുടെ ആവേശത്തിൽ പങ്കുചേർന്നു.

ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമ്മിച്ച് അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം
1990കളിലെ ഒരു ചട്ടമ്പിയുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ ശ്രീനാഥ്‌ ഭാസിയെകൂടാതെ ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ്‌ ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവർ അഭിനയിക്കുന്നു. ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിൻ്റെ സിനിമാട്ടോഗ്രാഫർ കൂടിയായ അലക്‌സ് ജോസഫ് ആണ്.

സിറാജ്, സന്ദീപ്, ഷനിൽ, ജെസ്ന ആഷിം എന്നിവർ സഹ നിർമ്മാതാക്കൾ ആയ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജ് ആണ്. മാജിക് ഫ്രെയിംസ് ആണ് വിതരണം.

സെബിൻ തോമസ് കലാ സംവിധാനവും ശേഖർ മേനോൻ സംഗീതവും നിർവഹിച്ചിരുന്നു. ജോയൽ കവിയാണ് എഡിറ്റർ. പ്രൊഡക്ഷൻ കോണ്ട്രോളർ ജിനു, പിആർഒ ആതിര. കണ്ടന്റ് ഫാക്ടറിയാണ് പിആർ സ്ട്രാറ്റജി ആൻഡ് മാർക്കറ്റിങ്