Tag Archives: Sunny Wayne

വേറിട്ട പോലീസ് ഗെറ്റപ്പിൽ സണ്ണി വെയ്ൻ : വേലയിലെ ക്യാരക്റ്റർ പോസ്റ്റർ റിലീസായി

സിൻസിൽ സെല്ലുലോയ്ഡിന്റെ ബാന്നറിൽ എസ് ജോർജ് നിർമ്മിക്കുന്ന വേലയിലെ സണ്ണി വെയ്‌ന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. വേറിട്ട ഗെറ്റപ്പിൽ ആണ് പോലീസ് ഓഫീസറായി സണ്ണി ഈ ചിത്രത്തിൽ എത്തുന്നത് . നവാഗതനായ ശ്യാം ശശി വേലയുടെ സംവിധാനവും എം.സജാസ് തിരക്കഥയും നിർവഹിച്ചിരിക്കുന്നു.പ്രധാന വേഷങ്ങളിൽ ഷൈൻ നിഗവും സണ്ണി വെയ്‌നും എത്തുന്ന ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ സിദ്ധാർഥ് ഭരതനും അഥിതി ബാലനുമാണ്. ബാദുഷാ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേർസ്.

പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത് . ‘വിക്രം വേദ’, ‘കൈദി’ സിനിമകളുടെ സംഗീത സംവിധായകൻ ആയിരുന്ന സാം.സി.എസ്സ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.ക്രൈം ഡ്രാമാ ഗണത്തിൽപെടുത്താവുന്ന ചിത്രത്തിൽ ശക്തമായ പോലീസ് കഥാപാത്രങ്ങളെയാണ് സണ്ണി വെയ്‌നും ഷെയിൻ നിഗവും അവതരിപ്പിക്കുന്നത്.

വേലയുടെ ചിത്ര സംയോജനം : മഹേഷ്‌ ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ,ബാദുഷാ പ്രൊഡക്ഷൻസ് കോ പ്രൊഡ്യൂസർ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ സിംഗ് , പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ : ലിബർ ഡേഡ് ഫിലിംസ്, കലാ സംവിധാനം : ബിനോയ്‌ തലക്കുളത്തൂർ, വസ്ത്രലങ്കാരം :ധന്യ ബാലകൃഷ്‍ണൻ, കൊറിയോഗ്രാഫി: കുമാർ ശാന്തി,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സുനിൽ സിങ്. ഫിനാൻസ് കൺട്രോളർ: അഗ്നിവേശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചൻ.പ്രൊഡക്ഷൻ മാനേജർ മൻസൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ : പ്രശാന്ത് ഈഴവൻ.അസോസിയേറ്റ് ഡയറക്‌റ്റേർസ് : തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ. മേക്കപ്പ് : അമൽ ചന്ദ്രൻ , സംഘട്ടനം : പി സി സ്റ്റണ്ട്‍സ്, ഡിസൈൻസ് ടൂണി ജോൺ ,സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി : ഓൾഡ് മംഗ്‌സ്, പി ആർ ഒ: പ്രതീഷ് ശേഖർ.

ലോകത്തിലാദ്യമായി ബ്രെയിൻ സ്റ്റിമുലേഷന് ഫിംഗർ എക്സർസൈസ് ക്യാമ്പയിനുമായി ദുൽഖർ സൽമാൻ; ഉദ്ഘാടനം നിർവഹിച്ച് സണ്ണി വെയ്ൻ

കലാകാരന്മാർക്ക് തങ്ങളുടെ കലാപരമായ കഴിവ് പ്രകടിപ്പിക്കുവാൻ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആരംഭിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സാണ് ദുൽഖർ സൽമാൻ ഫാമിലി[DQF]. DQFന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിൽ ഉടനീളമുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഇമ്ത്യാസ് എന്ന വ്യക്തി വികസിപ്പിച്ചെടുത്ത ഫിംഗർ ഡാൻസ് എന്ന എക്സർസൈസ് കേരളത്തിലെ സ്‌പെഷ്യൽ സ്കൂൾ അധ്യാപകർക്കായി പരിശീലനം നൽകുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളുടെ ബുദ്ധിവികാസത്തിൽ ഈ എക്സർസൈസ് വലിയൊരു മാറ്റം തന്നെ വരുത്തുന്നുണ്ട്. തൃശ്ശൂർ പുഴക്കലുള്ള IAN ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസേർച്ചിൽ വെച്ച് നടന്ന ചടങ്ങിൽ ബ്രെയിൻ സ്റ്റിമുലേഷൻ ബൈ ഫിംഗർ എക്സർസൈസ് കേരളാ ക്യാമ്പയിന് നടൻ സണ്ണി വെയ്ൻ ഉദ്ഘാടനം നിർവഹിച്ചു. അഭിനേതാക്കളായ ഗായത്രി സുരേഷ്, ബിറ്റോ ഡേവിസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ഇമ്തിയാസ്‌ ട്രെയിനിങ്ങ് നൽകുന്ന ഈ പ്രോഗ്രാമിന്റെ ചീഫ് ഓഫ് ഓപ്പറേഷൻ ബിബിൻ പെരുമ്പിള്ളിയാണ്. സംവിധായകൻ ടോം ഇമ്മട്ടിയാണ് ക്രീയേറ്റീവ് ഡയറക്ടർ. ഡോക്ടർമാരായ സിജു രവീന്ദ്രനാഥും സുമേഷ് ടി പിയും ഈ പ്രോഗ്രാമിന്റെ സയന്റിഫിക്ക് റിസേർച്ചും കോർഡിനേഷനും നിർവഹിക്കുന്നു.

ഭിന്നശേഷിയുള്ള കുട്ടികൾ മറ്റു കുട്ടികളെ അപേക്ഷിച്ച് ഒരിടത്ത് അടങ്ങി ഒതുങ്ങി ഇരിക്കുവാൻ സാധിക്കാത്തവരാണ്. അങ്ങനെയുള്ള കുട്ടികളുടെ തലച്ചോറിന് ഉദ്ധീപനം നൽകുവാനും കൂടുതൽ ഏകാഗ്രതയും ശ്രദ്ധയും നേടിയെടുക്കുവാനും ഫിംഗർ തെറാപ്പി സഹായകരമാകുമെന്ന് ഇതിനകം തന്നെ തെളിയിക്കപ്പെട്ടതാണ്. ദുൽഖർ സൽമാൻ ഫാമിലിയിലെ അംഗമായ ഇമ്തിയാസ്‌ അബൂബക്കർ വികസിപ്പിച്ചെടുത്ത ഈ ഒരു തെറാപ്പി കേരളത്തിൽ മാത്രം ഒതുക്കിനിർത്താതെ ദേശീയ തലത്തിലേക്കും അന്തർദേശീയ തലത്തിലേക്കും വളർത്തിയെടുക്കുവാനാണ് DQFന്റെ ശ്രമങ്ങൾ. മൂന്ന് വേൾഡ് റെക്കോർഡുകളും ഒരു ഏഷ്യൻ റെക്കോർഡും ഏഴ് നാഷണൽ ലെവൽ റെക്കോർഡുകളും കരസ്ഥമാക്കിയ വ്യക്തിയാണ് ഇമ്തിയാസ്‌ അബൂബക്കർ. DQF പ്രോഗ്രാം കോർഡിനേറ്റേഴ്‌സ്: സുജയ് ജെയിംസ്, വിജിത്‌ വിശ്വനാഥൻ,മീഡിയ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ,പി ആർ ഓ പ്രതീഷ് ശേഖർ എന്നിവരാണ്.

ഈ കമ്മ്യൂണിറ്റിയിൽ സണ്ണി വെയ്ൻ, സാനിയ ഇയ്യപ്പൻ, ബ്ലെസ്ലി, വിനി വിശ്വ ലാൽ, സോഹൻ സീനുലാൽ, നിത്യ മാമൻ, രാജേഷ് കേശവ്, ബാദുഷ, എന്നിങ്ങനെ നിരവധി പേർ അംഗങ്ങളായിട്ടുണ്ട്. പതിനായിരം കലാകാരന്മാർക്ക് മാത്രമാണ് ഇതിൽ അംഗത്വം നൽകുന്നത്. ഇരുന്നൂറ് വർഷത്തോളമായി അവഗണിക്കപ്പെടുന്ന അയ്യന്തോൾ ദേശത്തെ പുലികളി കലാകാരന്മാർക്ക് കഴിഞ്ഞ ദിവസം ഗോൾഡൻ മെമ്പർഷിപ്പ് നൽകി കമ്മ്യൂണിറ്റിയുടെ ഭാഗമാക്കി തീർത്തിരുന്നു. കൂടാതെ ദുൽഖറിനായി ഒരു ഹാൻഡ് ജെസ്ച്ചറും കമ്മ്യൂണിറ്റി പുറത്തിറക്കിയിരുന്നു. ഇന്ത്യയിൽ ആദ്യമായി ഇത്തരത്തിൽ ഒരു ഹാൻഡ് ജെസ്ച്ചർ സ്വന്തമാക്കുന്ന നടനാണ് ദുൽഖർ സൽമാൻ. ദുൽഖർ സൽമാൻ ഫാമിലിയുടെ ഭാഗമായി കേരളത്തിലെങ്ങും ചിരി സദസ്സുകൾ തുടങ്ങുവാനും തീരുമാനമായിട്ടുണ്ട്. ഇന്റർനെറ്റിന്റെയും ജോലിതിരക്കുകളുടെയും ലോകത്ത് നിന്നും മാറി മനസ്സ് നിറഞ്ഞ് പൊട്ടിച്ചിരിക്കാനുള്ള ഒരു വേദിയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് പുറമേ ചാരിറ്റി പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി പ്രാധാന്യം കൊടുക്കുന്നുണ്ട്. കലാപരമായി പെർഫോമൻസ് ചെയ്യുക, ചിരിപ്പിക്കുക എന്നിവയാണ് കമ്മ്യൂണിറ്റിയിൽ അംഗത്വം ലഭിക്കുവാനുള്ള മാനദണ്ഡങ്ങൾ. കലാകാരന്മാർക്ക് മാത്രമാണ് അംഗത്വം നൽകുന്നത്