ലിഡിയ അയച്ചിരുന്ന കത്തുകൾ സൂക്ഷിച്ചത് ചേച്ചി, ചേച്ചിയുടെ പ്രണയകാലത്തെ സപ്പോർട്ടിനെക്കുറിച്ച് ടോവിനോ

പ്രണയിച്ച് വിവാഹിതരായവരാണ് ടൊവിനോ തോമസും ലിഡിയയും. സ്‌കൂൾ സമയത്ത് തുടങ്ങിയ ബന്ധമായിരുന്നു ഇവരുടേത്. എഞ്ചിനീയറായി ജോലി ചെയ്ത് വരുന്നതിനിടെ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് ടൊവിനോ പറഞ്ഞപ്പോൾ ലിഡിയ സമ്മതം മൂളിയിരുന്നു. എന്ന് നിന്റെ മൊയ്തീൻ സിനിമയുടെ സമയത്തായിരുന്നു ഇവരുടെ വിവാഹം. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ലിഡിയ ശക്തമായി തനിക്കൊപ്പമുണ്ടായിരുന്നു എന്ന് ടൊവിനോ പറഞ്ഞിരുന്നു. പ്രണയം വീട്ടിൽ പിടിച്ച സമയത്തെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ടൊവിനോയും ചേച്ചിയും.

ചേച്ചിയുടെ കല്യാണം ഉറപ്പിച്ച് വെച്ച സമയത്താണ് എന്റെ പ്രേമം വീട്ടിലറിഞ്ഞത്. കത്തുകളെഴുതി പ്രേമിച്ചവരാണ് ഞാനും ലിഡിയയും. ഞാൻ കോയമ്പത്തൂരിൽ പഠിക്കുന്ന സമയത്ത് കത്തുകൾ സുരക്ഷിതമായി സൂക്ഷിക്കാനേൽപ്പിച്ചത് ചേച്ചിയുടെ അടുത്താണ്. ഞാൻ പ്രണയം ആദ്യം പറഞ്ഞത് ചേച്ചിയോടും ചേട്ടനോടുമാണ്. ചേച്ചിക്ക് അറിയാമായിരുന്നു എന്ന കാര്യം അപ്പനറിയില്ലായിരുന്നു. ഇപ്പോഴാണ് അറിയുന്നത്.

പ്രേമം പിടിച്ചപ്പോൾ ചേട്ടൻ അനങ്ങാതെ കട്ടയ്ക്ക് നിൽക്കുകയായിരുന്നു. എനിക്കിത് അറിയാമായിരുന്നുവെന്ന് പറയേണ്ടെന്നും ചേച്ചി പറഞ്ഞിരുന്നു. ഞാൻ റിസൈൻ ചെയ്യുന്ന കാര്യം ചേച്ചിയോട് പറഞ്ഞിരുന്നു. നിനക്ക് ഇഷ്ടമില്ലാത്ത ജോലിയാണെങ്കിൽ ആ പ്രൊഫഷനിൽ നീ നിൽക്കണ്ടെന്നായിരുന്നു ചേച്ചി പറഞ്ഞത്. എന്നെ ആ സമയത്ത് ഇവരായിരുന്നു സപ്പോർട്ട് ചെയ്തത്. അളിയൻ വക്കീലാണ്. വാശി നന്നായി ചെയ്തില്ലെങ്കിൽ പണി പാളിയേനെയെന്നുമായിരുന്നു.

Leave a Reply

Your email address will not be published.