Categories
Viral News

യൂറോപ്പിലെ കൊടുമുടിക്ക് മുകളില്‍ കൂളായി പ്രണവ് മോഹന്‍ലാല്‍; ചിത്രം വൈറല്‍

യാത്രകള്‍ ഏറെ ഇഷ്‌ടപ്പെടുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. സിനിമകളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടുന്നതിന് മുന്‍പ് തന്നെ യാത്രകളിലൂടെയും അഭ്യാസപ്രകടനങ്ങളിലൂടെയും താരം ശ്രദ്ധ നേടിയിരുന്നു. യാത്രകള്‍ക്കിടയില്‍ പ്രണവിനെ കണ്ടുമുട്ടുന്ന ആളുകള്‍ ഷെയര്‍ ചെയ്യുന്ന വീഡിയോകള്‍ പലപ്പോഴും വെെറലാകാറുണ്ട്. സിനിമയില്‍ അഭിനയിക്കുന്ന കാലയളവിനെക്കാള്‍ കൂടുതല്‍ സമയം യാത്രകള്‍ക്കായി പ്രണവ് മാറ്റിവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ യൂറോപ്പിലൂടെയാണ് പ്രണവിന്റെ സാഹസിക യാത്ര. സ്പെയിനിലെ പര്‍വതനിരകളില്‍ നിന്നും എടുത്ത ചിത്രം പ്രണവ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രണവ് തന്നെ വീഡിയോയും ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. […]

Categories
Latest News

പത്തൊമ്പതാം നൂറ്റാണ്ടില്‍ ശബ്ദസാന്നിധ്യമാവാന്‍ മോഹന്‍ലാലും മമ്മൂട്ടിയും

മമ്മൂട്ടിയും മോഹന്‍ലാലും ഒരു സിനിമയില്‍ ഒന്നിക്കുന്നുവെന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ അങ്ങനെ സംഭവിക്കുവാന്‍ പോകുകയാണ്, പക്ഷേ അത് സ്‌ക്രീന്‍ പങ്കിടനല്ല. മറിച്ച് പിന്നണിയിലാണ്. വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഇരുവരും ശബ്ദം നല്‍കുന്നത്. സിജു വില്‍സനാണ് മുഖ്യകഥാപത്രമായി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നായകന്‍ ആരാട്ടുപുഴ വേലയുധപ്പണിക്കരെ പരിചയപ്പെടുത്തുന്നത് മോഹന്‍ലാലിന്റെ ശബ്ദത്തോടെയാണ്. ആ കാലഘട്ടത്തിന്റെ വിവരണമാണ് മമ്മൂട്ടി നല്‍കുന്നത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും വിനന്‍ നന്ദി പറഞ്ഞു. […]

Categories
Latest News

നീരജ് മാധവിന് യു എ ഇ ഗോൾഡൻ വിസ നൽകി

നടന്‍ നീരജ് മാധവിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇ.സിഎച്ച് ഡിജിറ്റൽ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും നീരജ് മാധവ് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.ചടങ്ങിൽ മലബാർ ഗോൾഡ് ആൻഡ് ഡയമെന്‍റ്സ് ഡയറക്ടർ എ കെ ഫൈസൽ സംബന്ധിച്ചു. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം അഭിനയിച്ചിട്ടുളള നീരജ് മാധവ് അറിയപ്പെടുന്ന നർത്തകനും റാപ്പറും കൂടിയാണ്. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള […]